ഓണ്‍ലൈന്‍ ഓഹരി ഇടപാടില്‍ പ്രവാസി വയോധികനെ കബളിപ്പിച്ച് തട്ടിയെടുത്തത് 8.8 കോടി രൂപ

ഹരിപ്പാട് സ്വദേശിയായ പ്രവാസി വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ ഓണ്‍ലൈനായി തട്ടിയെടുത്തു. മകനു സംശയം തോന്നി പരിശോധിച്ചപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്. ഓണ്‍ലൈനായി ഓഹരി ഇടപാട് നടത്താം എന്ന് പറഞ്ഞാണു പണം തട്ടിയത്. വന്‍കിട കോര്‍പറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണ് ഓഹരി ഇടപാടിനായി സമീപിച്ചത്. വന്‍ ലാഭം ഉണ്ടാകുമെന്നു വിശ്വസിപ്പിച്ചു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണു തട്ടിപ്പ് നടന്നത്.
73 തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈമാറി. മകനു സംശയം തോന്നി പരിശോധിച്ചപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്. മകന്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ സൈബര്‍ പൊലീസ് കേസെടുത്തു.
ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും നഷ്ടമായ പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായും ആലപ്പുഴ സൈബര്‍ പൊലീസ് എസ്എച്ച്ഒ ഏലിയാസ് പി.ജോര്‍ജ് പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പാണിത്.
https://www.facebook.com/Malayalivartha






















