കോണ്‍ഗ്രസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ വര്‍ഗ വഞ്ചകര്‍ എന്നുവിളിച്ചാക്ഷേപിക്കും; സിപിഎം നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ മനം മടുത്ത് ആളുകള്‍ രാജിവച്ചു പുറത്ത് വരുന്നതാണ്; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിലെത്തിയവര്‍ക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികള്‍ നല്‍കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കോണ്‍ഗ്രസിലേക്ക് ആരെങ്കിലും വന്നാല്‍ അവരെ വര്‍ഗ വഞ്ചകര്‍ എന്നുവിളിച്ചാക്ഷേപിക്കും ഇത് ഇരട്ടത്താപ്പാണ് .ഈ ഇരട്ടത്താപ്പ് കേരളത്തില്‍ ചിലവാകില്ല. ഞങ്ങള്‍ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രര്‍ത്തനങ്ങളില്‍ മനം മടുത്ത് ആളുകള്‍ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മില്‍ കമ്യൂണിസമില്ലാത്ത് കൊണ്ട് അവര്‍ പുറത്തുവരുന്നതാണ്.
കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു.അതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു .
കൂടുതല്‍ ജനവിഭാഗങ്ങള്‍ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനോട് അടുത്തുകൊണ്ടിരിക്കുകയാണ്.പത്തു വര്‍ഷമായി കഷ്ടതയും പ്രയാസങ്ങളും ദുരിതവും അനുഭവിക്കുന്ന ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ഒരു ഭരണമാറ്റത്തിന് സമയമായിരിക്കുന്നു എന്ന ജനങ്ങളുടെ തിരിച്ചറിവാണിത്. ജനങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി. ഭരണവിരുദ്ധ വികാരമില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞാല്‍ ഭരണവിരുദ്ധ വികാരം ഇല്ലാതാകില്ല. ആരോടെങ്കിലും യുഡിഎഫിലേക്ക് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ഒരു കക്ഷിയുമായും ചര്‍ച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ആരുവന്നാലും വേണ്ടെന്ന് പറയുകയുമില്ല. വരുന്നത് ആരാണ് എന്ന് നോക്കി കൂട്ടമായി ആലോചിച്ച് തിരുമാനമെടുക്കും. ഒരു കക്ഷിയെയും കൊണ്ടുവരാന്‍ വേണ്ടി ഞങ്ങള്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫില്‍ ഇക്കാര്യത്തിലൊന്നും യാതൊരു അസ്വസ്ഥതയുമില്ല. ആശയക്കുഴപ്പവുമില്ല. യുഡിഎഫിലേക്ക് കൂടുതല്‍ ആളുവരുന്നതില്‍ സിപിഎമ്മിലാണ് അസ്വസ്ഥയുള്ളത്.കെഎം മാണി സ്്്മാരകത്തിന് സ്ഥലം അനുവദിച്ചത് പ്രായഛിത്തം ചെയ്യലാണ്. ബജറ്റ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കാത്ത് കൊണ്ടുള്ള പ്രായശ്ചിത്തമാണത് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















