രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും... തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജയിലില്‍ തുടരും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.
ഇന്നലെ രണ്ട് മണിക്കൂർ വിശദമായ വാദം കോടതി കേട്ടിരുന്നു. രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാൽ, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയാണ്. പ്രതി സ്ഥിരം കുറ്റക്കാരനാണെന്നും കൂടുതൽ പരാതികൾ രാഹുലിനെതിരെ വരുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.
"
https://www.facebook.com/Malayalivartha






















