അമ്മയോട് ഫോണിൽ വിളിച്ച് 14കാരി അവസാനമായി പറഞ്ഞത് ഒരൊറ്റ കാര്യം.! കൈകൾ കൂട്ടിക്കെട്ടി കുറ്റിക്കാട്ടിലിട്ട് ചെയ്തത്; തലത്തല്ലികരഞ്ഞ് കുടുംബം; ഈ വൃത്തിക്കെട്ടവമാരെയൊക്കെ....!!!

മലപ്പുറം കരുവാരകുണ്ടിൽനിന്നു കാണാതായ 14 വയസ്സുകാരിയായ ദലിത് വിദ്യാർഥിനിയെ വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
യൂണിഫോമിൽ സ്‌കൂളിന് മുന്നിലെത്തിയ പെൺകുട്ടിയെ ഇന്നലെ മുതൽ കാണാതാവുകയായിരുന്നു. വൈകുന്നേരമായിട്ടും മടങ്ങിവരാതിരുന്നപ്പോഴാണ് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ പതിനാറുകാരൻ ശല്യപ്പെടുത്തുമെന്ന വിവരം അമ്മയ്ക്ക് അറിയുമായിരുന്നു.
അതിനാൽ സംശയം തോന്നുകയും തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തുകയുമായിരുന്നു. ഇതിനിടെ വൈകിട്ട് 6ന് പെൺകുട്ടി വീട്ടിലേക്കു വിളിച്ച് ഉടൻ എത്താമെന്നു പറഞ്ഞെങ്കിലും എത്തിയില്ല.
പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥിനിയും 16 വയസ്സുകാരനും തൊടികപ്പുലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം കണ്ട സ്ഥലത്തു പൊലീസ് നായയും ഫൊറൻസിക് വിദഗ്ധരും ഉൾപ്പെടെ പരിശോധന നടത്തി. തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാരും പറഞ്ഞു. ജനസമ്പർക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാർ പറഞ്ഞു.
https://www.facebook.com/Malayalivartha






















