ഇത്രയൊന്നും പ്രതീക്ഷിച്ചില്ല... ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അബദ്ധത്തില്‍ വീണ ഒരു ഡയലോഗിനാണ് ആയിഷ സുല്‍ത്താന നക്ഷത്രമെണ്ണുന്നത്; ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത് എട്ടുമണിക്കൂറോളം; ആയിഷയുടെ അന്താരാഷ്ട്ര ബന്ധങ്ങള്‍ പരതി പോലീസ്

ഒരു ചാനല്‍ ചര്‍ച്ചയില്‍ കാണിച്ച ആവേശം ഇത്രയേറെ പുലിവാലുകുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പാടുപെടുകയാണ് ആയിഷ സുല്‍ത്താന. രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ചോദ്യം ചെയ്തത് എട്ടുമണിക്കൂറോളമാണ്.
ആയിഷയുടെ സാമൂഹികമാധ്യമങ്ങളിലുള്‍പ്പടെയുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യല്‍. അറസ്റ്റുണ്ടാകുമെന്ന് ആയിഷയുള്‍പ്പെടെ പ്രതീക്ഷിച്ചെങ്കിലും കവരത്തി പോലീസ് അതിന് മുതിര്‍ന്നില്ല. ലക്ഷദ്വീപ് വിടാനുള്ള അനുമതി പോലീസ് നല്‍കിയിട്ടില്ല. വ്യാഴാഴ്ച വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ ദ്വീപ് ജനതയ്‌ക്കെതിരേ ജൈവായുധം പ്രയോഗിക്കുന്നു എന്ന് ആയിഷ ആരോപിച്ചിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം ഇതിനെതിരേ പരാതി നല്‍കുകിയതിനെ തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ആയിഷയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യഘട്ട ചോദ്യങ്ങള്‍. ആയിഷയ്ക്ക് വിദേശത്തുനിന്ന് ഫണ്ടു വരുന്നുണ്ടോ എന്നതാണ് പരിശോധിച്ചത്. ഇതിനുശേഷം സാമൂഹികമാധ്യമങ്ങളിലെ ബന്ധങ്ങള്‍ സന്ദേശങ്ങള്‍ എന്നിവയും പരിശോധിച്ചു. ഏതൊക്കെ രാജ്യങ്ങളിലുള്ളവരുമായി ബന്ധങ്ങളുണ്ടെന്നതടക്കം ചോദിച്ചറിഞ്ഞു.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടും വിളിപ്പിക്കാനിടയുണ്ടെന്നും ആയിഷയ്ക്കും അഭിഭാഷകനും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി വിധിയുള്ളതിനാല്‍ അറസ്റ്റ് ഒഴിവാക്കിയുള്ള നടപടികളാണ് കവരത്തി പോലീസ് ആലോചിക്കുന്നത്.
അതേസമയം സേവ് ലക്ഷദ്വീപ് ഫോറം കോഴിക്കോട് ഘടകം വ്യാഴാഴ്ച കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനദ്രോഹ നടപടികളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിലും പ്രതിഷേധിച്ചാണ് ധര്‍ണ. വൈകീട്ട് മൂന്നിന് എം.വി. ശ്രേയാംസ് കുമാര്‍ എം.പി. ഉദ്ഘാടനംചെയ്യും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സേവ് ലക്ഷദ്വീപ് ഫോറം കോഓര്‍ഡിനേറ്റര്‍ ഡോ. കെ.പി. സാദിഖിന്റെ അധ്യക്ഷതയിലാണ് ധര്‍ണ.
ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ കവരത്തി പോലീസ് എട്ടുമണിക്കൂറോളം ചൊദ്യംചെയ്ത ശേഷമാണ് ഇന്നലെ വിട്ടത്.
രാവിലെ പത്തരയോടെ കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരായ ആയിഷയെ വൈകിട്ട് ആറരയോടെയാണ് വിട്ടയച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അവര്‍ രണ്ടാംവട്ട ചോദ്യംചെയ്യലിന് ഹാജരായത്. ബുധനാഴ്ചത്തെ ചൊദ്യംചെയ്യലിനുശേഷം ആയിഷയുടെ അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
പോലീസിന്റെ നിര്‍ദേശപ്രകാരം കോവിഡ് ടെസ്റ്റ് നടത്തിയശേഷമാണ് ബുധനാഴ്ച പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ഹാജരായത്. ക്വാറന്റൈന്‍ ലംഘിച്ചെന്നപേരില്‍ കഴിഞ്ഞ ദിവസം കലക്ടര്‍ ആയിഷയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയില്‍നിന്ന് കവരത്തിയിലെത്തിയാല്‍ പ്രോട്ടോകോള്‍പ്രകാരം ഏഴുദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്നും അതു ലംഘിച്ച് പൊതു ഇടങ്ങള്‍ സന്ദര്‍ശിച്ചെന്നും കാണിച്ചാണ് കലക്ടര്‍ നോട്ടീസ് നല്‍കിയത്.
ചാനല്‍ ചര്‍ച്ചയില്‍ ബയോ വെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിന്റെപേരിലാണ് ബിജെപി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജി ആയിഷയ്‌ക്കെതിരെ കവരത്തി പോലീസില്‍ പരാതി നല്‍കിയത്.
"
https://www.facebook.com/Malayalivartha























