സ്ത്രീധനം വാങ്ങാത്തവരും കൊടുക്കാത്തവരും പ്രതികരിക്കട്ടെ.. വെറും വാക്കിൽ കാര്യമില്ല!

കേരളം കണ്ട ഏറ്റവും വലിയ നരാധമനെ കുറിച്ചാണ് നാം രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. _ ഇത്തരത്തിലുള്ള നരാധമന്മാർ മുൻപും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നമ്മുടെ ചുറ്റിനും ജീവിക്കുന്നുമുണ്ട്.ഇതിൻ്റെ പിന്നിൽ പ്രധാനമായും സ്ത്രീധനം തന്നെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
അത് തന്നെയാണ് ഇപ്പോൾ ചർച്ചയും -അത് കൊണ്ട് ഞാൻ ചോദിക്കുകയാണ് -സ്ത്രീധനം ഏതെങ്കിലും രൂപത്തിൽ വാങ്ങാത്തവർ ആരുണ്ട്? വിവാഹം ഇപ്പോൾ സ്ത്രീധനം വാങ്ങലും കൊടുക്കലും വിലപേശലും ആണ്. നമ്മുടെ പത്രങ്ങളിൽ വരുന്ന വിവാഹ പരസ്യം നോക്കുക - പയ്യൻ്റെ ഗുണഗണങ്ങളെക്കുറിച്ച് പറഞ്ഞിട്ട് പറയുന്നത് എന്താണ്? - സാമ്പത്തികം ഉള്ള രക്ഷിതാക്കൾ - ജോലിയുള്ളവർ മാത്രം അപേക്ഷിക്കുക - ഇതും ഒരു സ്ത്രീധനമല്ലേ?ഐ എ എസ്, ഐ പി എസ് കാരുടെ വിവാഹ ജീവിതം നോക്കുക ഇതെല്ലാം വൻ ബിസിനസ്സുകാരുടെ വീട്ടിൽ നിന്ന് തന്നെയാണ്.
സിവിൽ സർവ്വീസിൻ്റെ ലിസ്റ്റ് വരാൻ കാത്തിരിക്കും വൻകിട പ്രമാണികളും ബിസിനസ്സുകാരും - അവരുടെ വീട്ടിൽ കാത്ത് കെട്ടി കിടക്കും. വൻ തുകയും സ്വത്തും കൊടുത്ത് ഇവരെ കൊണ്ട് മക്കളെ കെട്ടിപ്പിക്കാൻ വേണ്ടി. ഇതെല്ലാം എന്തിന് വേണ്ടിയാണ്? അവരുടെ ബിസിനസ്സ് സമ്രാജ്യത്തിൻ്റെ കാര്യസാധ്യം', സമൂഹത്തിൽ സ്റ്റാറ്റാ സിനും വേണ്ടി.ഒടുവിൽ ഈ ഐഎഎസ്സുകാരും ഐപിഎസ്സുകാർക്കും ആ വ്യവസായികളുടെ ചൊൽപ്പടിയ്ക്ക് നിൽക്കേണ്ടി വരും' - അങ്ങനെ വലവിരിച്ച് എടുത്ത് ഒരു ഐപിഎസുകാരൻ ആ ബിസിനസ്സുകാരൻ്റെ താളത്തിന് നിൽക്കാത്തത് കൊണ്ട് തിരുവനന്തപുരം നഗരത്തിലൂടെ വലിച്ചിഴച്ച കഥ തിരുവനന്തപുരം നിവാസികളായ പഴയ ആൾക്കാർ മറന്നിട്ടുണ്ടാകില്ല.
ഈ സംഭവ കഥയാണ് പിന്നീട് മോഹൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ _ പക്ഷേ - എന്ന സിനിമ - അത് പോലെ തന്നെ MBBട കഴിഞ്ഞ് MD യ്ക്ക് മെറിറ്റിൽ അഡ്മിഷൻ കിട്ടാത്തവർക്ക് രണ്ട് കോടി കൊടുത്ത് പെൺ വീട്ടുകാർ അഡ്മിഷൻ വാങ്ങി കൊടുക്കും. ഒടുവിൽMDഎടുത്ത് കഴിഞ്ഞ് ഇറങ്ങി ഇത് പൊതുജനത്തിൻ്റെ തലയിൽ കെട്ടിവെയ്ക്കും. ഒരു പാരസെറ്റ്മോൾ ഗുളിക കഴിച്ച് അവസാനിപ്പിക്കാണ്ടേടത്ത് ആയിരം രൂപയുടെ മരുന്ന് എഴുതി തരും' - അത് പോലെ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് സെക്രട്ടറിയേറ്റിൽ ജോലി കിട്ടി എത്തുന്നവരെ തിരുവനന്തപുരത്തുകാർ അങ്ങ് സ്വന്തമാക്കും - എന്തുകൊണ്ട് .? കൊള്ളാം പ്രമോഷൻ -സ്ഥലം മാറ്റമില്ല - അണ്ടർ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി എന്നീ പദവികളിൽ ഇരുന്ന് വിരമിക്കാം - അധികാരം കാണിക്കാം - ഇതെല്ലാം നോക്കി മകളെ പിടിച്ചു കൊടുക്കുകയോ തിരിച്ചും ആകും.ഈ കഥയാണല്ലോ തകഴിയുടെ ഏണിപ്പടികൾ എന്ന നോവലിൽ പറയുന്നത്.
വടക്കോട്ട് നമ്മൾക്ക് അറിയാം സ്ത്രീധനം എന്ന ആർത്തി ഇല്ല - സ്ത്രീധനം കൂടുതലായും ഉള്ളത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ്. ഏതെങ്കിലും ഒരു വിവാഹ പരസ്യത്തിൽ നമ്മൾ കാണുന്നുണ്ടോ? സ്വയംതൊഴിൽ കണ്ടെത്തുന്ന ഒരു പയ്യൻ മതി എന്ന് .കല്യാണ മാർക്കറ്റിൽ പറയുന്നത് തന്നെ ശ്രദ്ധിച്ചിട്ടില്ലേ?
സർക്കാർ സർവ്വീസിൽ എന്നല്ല - സെയിൽ ടാക്സി ൽ, RT0,, രജിസ്ട്രേഷൻ എന്നെല്ലാമാണ്. കാര്യം എന്താണ്? ശമ്പളത്തിനോടൊപ്പം കിമ്പളവും കിട്ടുമല്ലോ? ഞങ്ങളുടെ എല്ലാം കാലത്ത് - യുവത്വം നിറഞ്ഞ കാലഘട്ടത്തിൽ 80-കളിൽ - അന്ന്.- അവൾ അവൻ്റെ കൂടെ പോയി എന്നാണ് കേട്ടിരുന്നത്. അന്ന് ആശയപരമായ ഒരു തലമുറയുണ്ടായിരുന്നു' ഇന്ന് അത് കേൾക്കാനില്ല _ അതിന് ഒരു വീരപരിവേഷം ഉണ്ടായിരുന്നു.
ഇന്ന് എല്ലാറ്റിനും ആധാരം സാമ്പത്തിക ആർത്തി മൂത്ത് നിൽക്കുന്ന സമൂഹമാണ്. ഇപ്പോൾ കേൾക്കുന്ന ഒരു ഫാഷൻ എന്താണ്? ഞങ്ങൾ ഒന്നും ചോദിച്ചില്ല _ എല്ലാം ഉള്ള ഇടം പോയി കല്യാണം ആലോചിച്ച് നടക്കുമ്പോൾ പ്രതീക്ഷിച്ച ലധികം കിട്ടുന്നു.എന്നാൽ നല്ല ഉദ്യോഗ പദവിയിൽ ഇരിക്കുന്ന ഒരു വൻ വിചാരിക്കുന്നുണ്ടോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരിടത്തു നിന്നു വിവാഹം ആലോചിക്കാം എന്ന്.
എന്നിലൂടെ ഒരു കുടുംബം രക്ഷപ്പെടട്ടെ എന്ന് ചിന്തിക്കുന്നുണ്ടോ? അങ്ങനെ കരുതുന്ന എത്ര പേരുണ്ട്? ഓരോ അച്ഛനമ്മമാരും പെൺമക്കളെ കൈപിടിച്ച് കൊടുക്കുമ്പോൾ കണ്ണ് നിറയുന്നത് - ഒന്നുകിൽ ആഹ്ളാദവും അല്ലെങ്കിൽ ഉത്കണ്o യും ഉള്ളതുകൊണ്ടാണ്. ഇനിയും കിരൺകുമാർ എന്ന നരാധമന്മാർ ഇവിടെ പതുങ്ങിയിരുപ്പുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen> "https://www.facebook.com/Malayalivartha























