തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു... ഇന്നു രാവിലെയാണ് അപകടമുണ്ടായത്, രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവല്ല മഞ്ഞാടിയില്‍ വാഹനാപകടത്തില്‍ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പില്‍ പൊന്നമ്മ (55), കൊച്ചുമകന്‍ കൃതാര്‍ഥ് (ഏഴ്) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഓട്ടോ ടാക്‌സി കാറില്‍ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ ഏഴു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
രണ്ട് കുട്ടികള്‍ അടക്കം മറ്റ് അഞ്ച് പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























