മുതിര്‍ന്ന സിപിഐ നേതാവ് എം.എസ്. രാജേന്ദ്രന്‍ അന്തരിച്ചു.... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ആയിരുന്നു അന്ത്യം

മുതിര്‍ന്ന സിപിഐ നേതാവ് എം.എസ്. രാജേന്ദ്രന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ആയിരുന്നു അന്ത്യം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.
ജനയുഗം ചീഫ് എഡിറ്റര്‍, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായും വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് പിറവത്തെ വീട്ടുവളപ്പില്‍.
https://www.facebook.com/Malayalivartha























