കേരളത്തിലെ സ്ത്രീധന പീഡനം! അഞ്ചു വർഷത്തിനിടെ ജീവൻപൊലിഞ്ഞത് 66 സ്ത്രീകളുടെ; കേസാകാത്ത മരണങ്ങള് വേറെ... സ്ത്രീധന പ്രശ്നത്തിൽ നോഡൽ ഓഫീസർക്ക് ഇന്ന് ലഭിച്ചത് 108 പരാതികൾ; പോലീസിന്റെ കണക്കുകളിൽ കണ്ണ് തള്ളി സർക്കാർ

കൊല്ലം ശാസ്താംകോട്ടയിൽ ഗാർഹീക പീഡനത്തെ തുടർന്ന് വിസ്മയ മരണപെട്ടതിന് ശേഷമാണ് സ്ത്രീധന പീഡനം ചൂടേറിയ ചർച്ചയായി മാറിയത്. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ടവരുടെ ഞെട്ടിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്താൽ ജീവനൊടുക്കിയത് 66 സ്ത്രീകള്‍. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്. കേസാകാത്ത മരണങ്ങളും നിരവധിയുണ്ട്. ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും പീഡിപ്പിച്ച 15,143 കേസുകള്‍ അഞ്ചുവര്ഷത്തിനിടെയുണ്ടായി.
കഴിഞ്ഞവര്‍ഷം 2,715 കേസുകള്‍ ഉണ്ടായിരുന്നതായും ഈ വര്‍ഷം ഇതുവരെ 1,080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസിന്റെ കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 784 ബലാല്‍സംഗ കേസുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ തരത്തിലുള്ള പീഡനങ്ങളുടെ പേരില്‍ 1,331 കേസുകളും പെണ്‍കുട്ടികളെ ശല്യം ചെയ്ത സംഭവങ്ങളില്‍ 136 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ എന്ന യുവതി ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സ്ത്രീധന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. സ്ത്രീധന നിരോധനനിയമം നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഗൗരവമായി കണ്ട് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമായ കാര്യമാണ്.
സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങി. സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ഇന്ന് ലഭിച്ചത് 108 പരാതികൾ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായ ആര്‍ നിശാന്തിനിയാണ് സ്ത്രീധന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന നോഡൽ ഓഫീസർ.
ഇന്ന് നിശാന്തിനിയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് 108 പേരും പരാതി നൽകിയത്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴ് മണിവരെയുള്ള കണക്കാണിത്.
https://www.facebook.com/Malayalivartha























