പണം ചോദിച്ച് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു; പാലക്കാട് ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍: മരണം നടന്നത് കഴിഞ്ഞ മാർച്ചിൽ നാലുമാസം പിന്നിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലന്ന് കുടുംബം: കേസ് വഴിമുട്ടി നിൽക്കുന്നതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന് സൂചന

പാലക്കാടിൽ ഭര്‍ത്താവിന്‍റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്കുട്ടിയുടെത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. കഴിഞ്ഞ മാർച്ചിൽ മൈലംപുള്ളിയില്‍ റിന്‍സിയ മരിച്ച സംഭവത്തിലാണ് പരാതിയുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് അര്‍ധരാത്രിയിലാണ് 23 കാരിയായ റിന്‍സിയയെ ഭര്‍ത്താവ് ഷെഫീഖിന്‍റെ മൈലംപുള്ളിയിലെ വീട്ടില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. പണം ചോദിച്ച് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായി റിന്‍സിയയുടെ ബന്ധുക്കള്‍ പറയുന്നു. മരണം നടന്ന് നാല് മാസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും അന്വേഷണത്തിൽ സംഭവിച്ചിട്ടില്ല.
മകള്‍ ആത്മഹത്യചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നും മാതാപിതാക്കള്‍ പറയുന്നു. മകള്‍ ഭര്‍തൃവീട്ടില്‍ നിന്ന് വിവിധതരത്തിലുള്ള മാനസിക പീഡനങ്ങള്‍ റിന്‍സിയ അനുഭവിച്ചതായി സഹോദരന്‍ പറയുന്നു.
റിന്‍സിയയോട് ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപെട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഷെഫീഖും റിന്‍സിയയും തമ്മിലുള്ള വിവാഹം അഞ്ച് വര്‍ഷം മുൻപായിരുന്നു. കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്.
എന്നാല്‍ നാല് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ ആശങ്കയിലാണ് പെൺകുട്ടിയുടെ വീട്ടുകാർ. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപെടുമോ എന്ന സംശയവും റിന്‍സിയയുടെ കുടുംബം സൂചിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























