സ്ത്രീധന മരണങ്ങള്‍ കൂടുതലായി കാണുന്നത് കേരളത്തില്‍!! വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്: സ്ത്രീധന വിഷയത്തില്‍ പ്രതികരണവുമായി നടി രഞ്ജിനി

സ്ത്രീധന മരണവിഷയത്തിൽ പ്രതികരണവുമായി നടി രഞ്ജിനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്. അതിനാല്‍ തന്നെ സ്വര്‍ണ്ണത്തിന് പകരം മക്കള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടതെന്ന് രഞ്ജിനി പറഞ്ഞു. കേരളത്തില്‍ ഇത്തരത്തിലുള്ള മരണങ്ങള്‍ നടക്കുന്നു എന്നറിഞ്ഞതില്‍ തനിക്ക് വേദനയുണ്ടെന്നും താരം പറയുന്നു.
'സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വളരെ വേദനജനകമാണ്. പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫ്‌ലാറ്റും, സ്വര്‍ണ്ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്.
വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് ഇപ്പോള്‍ വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്', എന്നായിരുന്നു രഞ്ജിനി കുറിച്ചത്.
https://www.facebook.com/Malayalivartha























