Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

വീഡിയോ കോളിൽ സുന്ദരികളുടെ നിർത്താതെയുള്ള വിളി: കോൾ അറ്റൻഡ് ചെയ്താൽ പിന്നെ നഗ്നതാപ്രദർശനവും അശ്ലീലതയും: പെണ്ണുങ്ങളുടെ സൗന്ദര്യത്തിൽ മയങ്ങി വീണു സർവ്വം മറന്ന് ഒറ്റയിരിപ്പ്: നിമിഷങ്ങൾക്കകം ഭീഷണിയും പണം തട്ടിപ്പും : 183 പരാതികൾ കണ്ട് ഞെട്ടി പോലീസ്

24 JUNE 2021 12:06 PM IST
മലയാളി വാര്‍ത്ത

അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോ കോൾ സഹിക്കാൻ പറ്റുന്നില്ല..... കൂട്ടത്തിൽ നഗ്നതാ പ്രദർശനവും.....ചാടിവീണ് കോൾ എടുത്താൽ പിന്നെ സംഭവിക്കുന്നത് ഒന്നൊന്നര വശീകരണം.... മേനി പ്രദർശനത്തിൽ മയങ്ങി വീണു കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നത് വമ്പൻ തട്ടിപ്പ് .... പരാതികളിൽ പൊറുതിമുട്ടി പോലീസിന്റെ ഒന്നൊന്നര നീക്കം..... അന്യദേശത്ത് നിന്ന് വിളിക്കുന്ന സുന്ദരികളുടെ വീഡിയോകോളില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരുടെ പരാതി കൊണ്ട് നിറയുകയാണ് പൊലീസ് സ്റ്റേഷൻ.


സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരുമാസത്തിനകം 183 പേരാണ് വീഡിയോകോളിലെത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി രംഗത്തുവന്നിരിക്കുന്നത് . ഫേസ് ബുക്ക്,​ വാട്ട്സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വശീകരണ മനസ്സുമായി സുന്ദരിമാര്‍ സൗഹൃദം നടിച്ച്‌ വലയിൽ വീഴ്ത്തുന്നത്. അതിനുശേഷം പണവും മാനവും കവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ചെറുപ്പക്കാര്‍ മുതല്‍ മദ്ധ്യവയസ്‌ക്കരും വൃദ്ധരും വരെയുള്ളവര്‍ ഇവരുടെ കെണിയില്‍ പെട്ടുപോകുന്നു എന്നതും വസ്തുത.
കൂലിപ്പണിക്കാരന്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടെക്കികളും വരെ അന്യദേശക്കാരികളായ സുന്ദരികളുടെ വീഡിയോ കോളിൽ കുടുങ്ങി കയ്യും കാലും ഇട്ട് അടിക്കുന്നു.


സമൂഹമാദ്ധ്യമ അക്കൗണ്ടുകളില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വമ്ബന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നില്‍ പ്രവർത്തിക്കുന്നത് . കൊവിഡിനെയും ലോക്ക് ഡൗണിനെയും തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടില്‍ അടച്ചിരുന്നവര്‍ക്കാണ് കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടമായത്. ബിക്കിനിധാരികളായി ചിരിച്ചും കണ്ണിറുക്കിയും സെക്‌സ് ലുക്കോടുള്ള നോട്ടമെറിഞ്ഞുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇവ‌ര്‍ ഇരകളെ വശീകരിക്കുന്നത് .

ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വീഡിയോകോളിനും സൗകര്യമുള്ളതായി കാണിച്ച്‌ മൊബൈല്‍ നമ്ബര്‍ കൂടി നല്‍കുന്നതോടെ സംഭവം വേറെ ലെവൽ . സുന്ദരിമാരുടെ ചിരിയും നോട്ടവും കണ്ട് കണ്‍ട്രോള്‍ പോയ പലരും ചാറ്റിംഗിനോ വീഡിയോ കോളിനോ ശ്രമിക്കും. ഇരകള്‍ തങ്ങളുടെ കെണിയിൽ അകപ്പെട്ടു എന്ന് മനസ്സിലായാൽ ഉടനെ നെറ്റ് നമ്ബരുകളില്‍ നിന്ന് വീഡിയോ കോളോ വാട്ട്സ് ആപ് വഴി ലൈവ് ചാറ്റിംഗോ ആയി സുന്ദരിമാര്‍ പ്രത്യക്ഷപ്പെടും. ഹിന്ദിയിലോ ഇംഗ്ളീഷിലോ ആകും സംസാരിക്കുന്നത് . ഭാഷ വശമില്ലാത്തവരെയും അവര്‍ നിരാശപ്പെടുത്താറില്ല. തങ്ങളുടെ രഹസ്യഭാഗങ്ങള്‍ കാമറകണ്ണുകളിലൂടെ ഇരകളുടെ കണ്‍മുന്നില്‍ തുറന്നുകാട്ടുന്നതോടെ അവര്‍ സകലതും മതിമറക്കും.


സ്ഥല കാലബോധം നഷ്ടപ്പെട്ട് മൊബൈല്‍ ഫോണിന്റെ ഫ്രണ്ട് കാമറയ്ക്ക് മുന്നില്‍ തങ്ങളുടെ മുഖവും അംഗലാവണ്യവും തുറന്നുകാട്ടുന്നതോടെ നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈവ് വീഡിയോ കോളും വാട്ട്സ് ആപ് ചാറ്റുമെല്ലാം അവസാനിക്കും. നിമിഷങ്ങള്‍ക്ക് മുമ്ബ് കണ്‍മുന്നില്‍ കണ്ടതെല്ലാം ഓർത്തിരിക്കുമ്പോൾ വീണ്ടും കോള്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനിടെയോ അടുത്ത കോൾ എത്തും. എന്നാൽ ആ കോൾ ഭീഷണികോള്‍ ആയിരിക്കും .


നിങ്ങളുടെ മുഖവും രഹസ്യഭാഗങ്ങളും ലൈവ് വീഡിയോകോളും ചാറ്റുകളുമെല്ലാം ഞങ്ങള്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നും നിങ്ങളുടെ ഫോണ്‍ സമ്ബര്‍ക്ക ലിസ്റ്റുകളിലേക്ക് ഉടന്‍ അയക്കുമെന്നും ഭീഷണിപ്പെടുത്തും. കൂടാതെ ഇരകളുടെ ഫോണിലെ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള ചിലരുടെ പേരും നമ്ബരുകളും കൂടി സ്ക്രീന്‍ ഷോട്ടുകളായി അയച്ചുകൊടുക്കും. അപ്പോൾ മാത്രമാണ് കെണിയിലകപ്പെട്ടതായി ഓരോരുത്തരും മനസ്സിലാക്കുന്നത്. ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നില്‍ നാണം കെടുമെന്ന് ഭയന്ന് പലരും ആവശ്യപ്പെടുന്ന പണം നല്‍കി പ്രശ്നം രഹസ്യമായി തീര്‍ക്കാ‌ന്‍ നോക്കും. ഒരുതവണ അയ്യായിരമോ,​ പതിനായിരമോ നല്‍കുന്നതോടെ പിന്നെ ലക്ഷങ്ങള്‍ക്കായുള്ള ഭീഷണിയും ബ്ളാക്ക് മെയിലിംഗുമാകും.


അടൂര്‍ സ്വദേശിയുടെ അനുഭവം
വീഡിയോകോള്‍ തട്ടിപ്പുകളെപ്പറ്റി കണ്ടും കേട്ടുമുള്ള അറിവുകളുടെ അടിസ്ഥാനത്തില്‍ വീഡിയോ കോള്‍ നിരസിച്ച അടൂര്‍ പെരിങ്ങനാട് സ്വദേശിയായ യുവാവിനെ തുടര്‍ച്ചയായി വിളിച്ചാണ് തട്ടിപ്പ് സംഘം കെണിയില്‍പ്പെടുത്തിയത്. ജൂണ്‍ 17-നായിരുന്നു സംഭവം. അന്നേദിവസം യുവാവിന്റെ ഫോണിലേക്ക് ഒരു വാട്ട്സ് ആപ്പ് വീഡിയോകോള്‍ ആദ്യം വന്നു. പരിചയമില്ലാത്ത വിളിയായതിനാല്‍ ആദ്യമൊന്നും എടുത്തില്ല. പിന്നീട് നിരന്തരം കോള്‍ എത്തിയതോടെ യുവാവിന് സംശയം തോന്നി. ഈ സംശയം ഒരു പൊലീസുദ്യോഗസ്ഥനുമായി പങ്കുവച്ചു. കോള്‍ എടുക്കുകയാണെങ്കില്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുപ്രകാരം കോള്‍ എടുത്തപ്പോഴാണ് ഒരു യുവതി നഗ്നത പ്രദര്‍ശിപ്പിച്ചത്.


ഇത്തരത്തില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ യുവാവിനോടും അവര്‍ ആവശ്യപ്പെടുകയായിരുന്നു . എന്നാൽ യുവാവ് നിരസിച്ചു. അല്‍പ്പസമയം കഴിഞ്ഞ് വാട്ട്സ് ആപ്പില്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സന്ദേശമെത്തി. ഇത് സമ്മതിക്കാതായതോടെ യുവാവിന്റെ മുഖവും മറ്റൊരാളിന്റെ ശരീരവുമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന വീഡിയോ അയക്കുകയും ചെയ്തു . പണം നല്‍കിയില്ലെങ്കില്‍ ഈ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു. ജയകുമാര്‍ പണം നല്‍കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ വീഡിയോ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. രണ്ട് ഡസനിലേറെ പേര്‍ക്ക് ഇത്തരത്തില്‍ വീഡിയോ അയച്ചുകൊടുത്തതായി യുവാവ് പറയുന്നു. അബദ്ധത്തില്‍വന്ന ഒരു വീഡിയോ കോള്‍ എടുത്തതുകാരണം മാനസികവിഷമത്തിലായ യുവാവ് ഒടുവില്‍ അടൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനായി അടൂര്‍ സി.ഐ.യ്ക്ക് യഥാര്‍ഥ വീഡിയോയും യുവതി കൃത്രിമം കാണിച്ച വീഡിയോയും കൈമാറി. 

# ഈ വിഷയത്തിൽ പോലീസ് കർശനമായ നിർദ്ദേശം പകർന്നു നൽകുന്നുണ്ട്.

അപരിചിതരുമായി വീഡിയോ കോള്‍ അരുതെന്ന് പൊലീസ്, വ്യക്തമാക്കി.
വാട്ട്സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കിയാണ് തട്ടിപ്പ് . അതിനാല്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ സൂക്ഷിക്കണം. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സ്ക്രീനില്‍ മറുവശത്തുനിന്നുള്ള അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടും. ത

തുടര്‍ന്ന് വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌ത ശേഷം പണം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിലും യൂട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും തട്ടിപ്പുകാരുടെ ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു കൊടുത്തെങ്കിലും തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തും. ലിങ്ക് സാമൂഹ മാദ്ധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും. ഫേസ്ബുക്ക് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ നമ്മുടെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിന് പിന്നില്‍. വാട്‌സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ഇത്തരം കെണിയെക്കുറിച്ച്‌ ഓര്‍ക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

#തട്ടിപ്പ് പെരുകിയത് മൂന്നാഴ്ചയ്ക്കകം

തിരുവനന്തപുരം,​ കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നായി കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് തട്ടിപ്പുകള്‍ വര്‍ദ്ധിച്ചത്. പൊലീസില്‍ രേഖാമൂലം പരാതി നല്‍കി കേസെടുത്തവരേക്കാള്‍ പതിന്‍മടങ്ങ് ആളുകള്‍ തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് കഴിയുന്നുണ്ട്. പരാതി ലഭിച്ച സംഭവങ്ങളില്‍ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച്‌ സൈബര്‍ പൊലീസുന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (7 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (7 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (8 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (8 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (8 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (9 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (9 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (9 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (9 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (9 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (10 hours ago)

Malayali Vartha Recommends