മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം... മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകുന്നേരം തീപിടിത്തമുണ്ടായി. ഇലക്ട്രിക് പവർ ഹൗസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്. ഏകദേശം മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാനായത്.
വിമാനത്താവളത്തിലെ ഹെവി ഡ്യൂട്ടി കേബിളുകളിൽ നിന്നും പാനലുകളിൽ നിന്നുമാണ് ഷോർട്ട് സർക്യൂട്ടുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എമർജനസി റെസ്പോൺസ് ടീമും മുംബൈ ഫയർ ബ്രിഗേഡും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വിമാനങ്ങൾ വൈകിയതായി ചില യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടുവെങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാണെന്ന് ഉദ്യോഗസ്ഥർ .
https://www.facebook.com/Malayalivartha


























