Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എന്നാപ്പിന്നെ രാജിവച്ചോ... കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഷൈന്‍ ചെയ്യാനുള്ള അവസരം നല്‍കാതെ എത്രയും വേഗം പാര്‍ട്ടി തീരുമാനിച്ചു; ജോസഫൈന്‍ തെറിച്ചു; കുറേ നാളായി മലയാളികള്‍ സഹിക്കുന്ന വനിത കമ്മീഷന്‍ അധ്യക്ഷയെ അവസാനം പുറത്താക്കി

26 JUNE 2021 08:45 AM IST
മലയാളി വാര്‍ത്ത

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ സംബന്ധിച്ച് ചാകരയായിരുന്നു ജോസഫൈന്‍ വിഷയം. പ്രസിഡന്റായ ശേഷം ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം. രാജി വയ്ക്കും വരെ വഴിതടയല്‍ കലാപരിപാടി ആസൂത്രണം ചെയ്തതാണ്. അതിന് മുമ്പേ സുധാകരനേയും ഞെട്ടിച്ച് ജോസഫൈനെ പുറത്താക്കി.

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച് ചാനലിലെ ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച യുവതിയോട് രൂക്ഷമായി പ്രതികരിച്ചതിന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ ജോസഫൈന്‍ രാജിവച്ചു. പതിനൊന്നു മാസം കാലാവധി ബാക്കിയിരിക്കെയാണ് പാര്‍ട്ടി ഇടപെടലിനെ തുടര്‍ന്ന് നിവൃത്തികെട്ട രാജി.

 



പ്രതിഷേധാര്‍ഹ പരാമര്‍ശം പാര്‍ട്ടി നേതൃത്വത്തെക്കൂടി പ്രതിരോധത്തിലാക്കിയതോടെ ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ജോസഫൈന്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേതൃത്വം ഇക്കാര്യം അറിയിച്ചതോടെ, രാജിസന്നദ്ധത യോഗത്തില്‍ത്തന്നെ പ്രകടിപ്പിച്ച ജോസഫൈന്‍ ഉച്ചകഴിഞ്ഞ് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ രാജിക്കത്ത് നല്‍കി. ഡല്‍ഹിയിലുള്ള ചീഫ് സെക്രട്ടറി തിങ്കളാഴ്ച തിരിച്ചെത്തിയ ശേഷം തുടര്‍നടപടി.

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെക്കുറിച്ച് പരാതി പറഞ്ഞ എറണാകുളം സ്വദേശിനിയോട് 'പൊലീസില്‍ പരാതിപ്പെട്ടോ' എന്നു ചോദിച്ച ജോസഫൈന്‍, ഇല്ലെന്നു കേട്ടപ്പോള്‍ 'എന്നാപ്പിന്നെ അനുഭവിച്ചോ' എന്നു പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. മറുപടിയിലെ മനുഷ്യത്വരാഹിത്യവും ധാര്‍ഷ്ട്യവും സമൂഹമാദ്ധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും, ജോസഫൈന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

 



ഇടത് അനുഭാവികളില്‍ നിന്ന് ഉള്‍പ്പെടെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ വിവാദ പരാമര്‍ശം സി.പി.എമ്മിനും സര്‍ക്കാരിനും തലവേദനയായി. വിഷയം ഏറ്റുപിടിച്ച പ്രതിപക്ഷം പ്രത്യക്ഷസമരത്തിനിറങ്ങുക കൂടി ചെയ്തതോടെ ജോസഫൈനെ കൈവിടാതെ തരമില്ലെന്ന സമ്മര്‍ദ്ദത്തിലേക്ക് പാര്‍ട്ടി എത്തിച്ചേരുകയായിരുന്നു.

അഞ്ചു വര്‍ഷം കാലാവധിയുള്ള വനിതാ കമ്മിഷന്‍ അദ്ധ്യക്ഷപദവിയില്‍ ജോസഫൈന് 2022 മേയ് വരെ സമയമുണ്ടായിരുന്നു. 2017 ജൂണിലാണ് ചുമതലയേറ്രത്.സ്ത്രീധനപീഡന മരണങ്ങള്‍ തുടര്‍ക്കഥയാവുകയും, സ്ത്രീധനത്തിനെതിരെ പ്രചാരണ പരിപാടികള്‍ക്ക് സി.പി.എം തയ്യാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ തന്നെ വിവാദത്തിന് വിത്തുപാകുന്ന സ്ഥിതിയുണ്ടായത്.

 



നേരത്തേ, 89 വയസ്സുള്ള വയോധികയോട് ജോസഫൈന്‍ അസഹിഷ്ണുതയോടെ പ്രതികരിച്ചതിന് കഥാകാരന്‍ ടി.പദ്മനാഭന്‍ നടത്തിയ വിമര്‍ശനമടക്കം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസാരിച്ചവരെല്ലാം ജോസഫൈനെതിരെ തിരിഞ്ഞത്. ഇത്തരക്കാരെ എന്തിന് ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നു എന്നായിരുന്നു അന്ന്‌സി.പി.എം നേതാക്കളോട് പദ്മനാഭന്റെ ചോദ്യം.

യോഗത്തിലുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്‍ വീഴ്ച സമ്മതിക്കുകയും, മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന താന്‍ രാജിക്ക് സന്നദ്ധയാണെന്ന് അറിയിക്കുകയുമായിരുന്നു. വിവാദപരാമര്‍ശത്തെ ആരും പിന്തുണച്ചില്ല.



സത്യസന്ധമായും സദുദ്ദേശ്യത്തോടെയുമാണ് പ്രതികരിച്ചത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി വിവാദമുയര്‍ത്തിയതാണെന്ന് ജോസഫൈന്‍ പറഞ്ഞു. ആ തിരിച്ചറിവോടെ പ്രതികരിക്കണമായിരുന്നുവെന്നത് സമ്മതിക്കുന്നു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വിഷയം ചര്‍ച്ച ചെയ്യാനെന്ന നിലയിലാണ് ചാനല്‍ പരിപാടിയില്‍ പങ്കെടുത്തത്. പരാതി കേള്‍ക്കല്‍ കൂടിയുണ്ടെന്ന് അറിയില്ലായിരുന്നു. മൂത്ത സഹോദരിയെന്ന കരുതലോടെയുള്ള ശാസനകളേ നല്‍കിയിട്ടുള്ളൂ എന്നും ജോസഫൈന്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (14 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (26 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (41 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (48 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (59 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (3 hours ago)

Malayali Vartha Recommends