Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഒന്നൊന്നായി പുറത്ത്... വീട്ടില്‍ വന്ന് പരാതി പറയുന്ന ലാഘവത്തോടെ പരുഷമായി പെറുമാറുന്ന ജോസഫൈന്റെ ശബ്ദരേഖകള്‍ ഒന്നൊന്നായി പുറത്ത്; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയെ ജോസഫൈന്‍ ചാടിച്ചു

26 JUNE 2021 08:50 AM IST
മലയാളി വാര്‍ത്ത

വീട്ടില്‍ മറ്റാരും കേള്‍ക്കാതെയാണ് ഓരോ സ്ത്രീകളും വനിത കമ്മീഷനില്‍ ഫോണിലൂടെ പരാതി അറിയിക്കുന്നത്. എന്നാല്‍ ചെവി കേള്‍ക്കാതെ ഉറക്കെ പറയൂ എന്ന് പറഞ്ഞ് ഷൗട്ട് ചെയ്യുന്ന സ്ഥലത്താണ് ജോസഫൈന് തെറ്റിയത്. രാജി വച്ചതോടെ പരാതികളുടെ കൂമ്പാരമാണ് വരുന്നത്.

പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ച എം.സി. ജോസഫൈന് എതിരെ സമാന പരാതിയുമായി കൊല്ലം സ്വദേശിനിയും. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും തന്നെയും കുഞ്ഞുങ്ങളെയും നോക്കുന്നില്ലെന്നും ഫോണിലൂടെ പരാതി പറഞ്ഞ യുവതിയോട് ജോസഫൈന്‍ ദേഷ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

 



കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യുവതി ജോസഫൈനെ വിളിച്ചത്. ഭര്‍ത്താവ് തന്നെ വിവാഹം കഴിച്ചതിന് പിന്നാലെ മറ്റൊരു സ്ത്രീയെയും വിവാഹം കഴിച്ചു. പിന്നീട് മടങ്ങിയെത്തി തനിക്കൊപ്പം താമസിച്ചുവരവേ വീണ്ടും ഉപേക്ഷിച്ചുപോയി വേറെ കല്യാണം കഴിച്ചെന്നായിരുന്നു പരാതി. ഇതുകേട്ട പാടെ 'നിങ്ങളെ അടിക്കുകയാണ് വേണ്ടത്' എന്ന് ശബ്ദമുയര്‍ത്തി ദേഷ്യപ്പെട്ടു. 'നിങ്ങള്‍ പറയുന്ന കഥ മുഴുവന്‍ കേള്‍ക്കാനാവില്ല' എന്നും പരാതി വിശ്വാസയോഗ്യമല്ലെന്നും പറഞ്ഞു.

കുറ്റപ്പെടുത്തല്‍ കേട്ട് യുവതി തേങ്ങിക്കരയുന്നതും കേള്‍ക്കാം. ഒടുവില്‍ വക്കീലിനെ കണ്ട് കോടതി വഴി പോകൂ എന്ന ഉപദേശവും നല്‍കി. വക്കീലിനെ കാണാന്‍ നിര്‍വാഹമില്ലാത്തതിനാണ് വനിത കമ്മീഷനെ വിളിച്ചത്. അവിടേയും അവിടേയും പുകില്‍ തന്നെ



ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, തന്നോട് മോശമായി പെരുമാറിയത് വലിയ വേദന ഉണ്ടാക്കിയതായി പരാതിക്കാരി പ്രതികരിച്ചു.

അമ്മയെപ്പോലെ കരുതല്‍ നല്‍കേണ്ട പദവിയിലിരുന്ന് പരാതിക്കാരോട് പരുഷമായി പെരുമാറിയ എം.സി.ജോസഫൈന്‍ വാവിട്ട വാക്കിന് പലവട്ടം പഴികേട്ടിട്ടുണ്ട്. അപ്പോഴെല്ലാം സര്‍ക്കാരും പാര്‍ട്ടിയും അവരെ തുണച്ചു.



പരാതിയുമായി ചെന്നിട്ടും വനിതാകമ്മിഷന്‍ കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കമ്മിഷന്‍ അദ്ധ്യക്ഷ പാര്‍ട്ടി പരിപാടിയുടെ തിരക്കിലാണെന്നും നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാന്‍ ആരോപണമുന്നയിച്ചപ്പോള്‍ രക്ഷിക്കാന്‍ രംഗത്തെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ഷാനിമോളുടെ ആരോപണം കുശുമ്പ് കൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ സ്ത്രീധന, ഭര്‍തൃ പീഡന പരാതിക്കാരിയെ 'അനുഭവിച്ചോ' എന്നു ശപിച്ചത് സമൂഹം ഏറ്രെടുത്തപ്പോള്‍ സര്‍ക്കാരിന് തലവേദനയായി. അര്‍ദ്ധ ജുഡിഷ്യല്‍ അധികാരമുള്ള കസേരയില്‍ നിന്ന് ജോസഫൈന് തലകുനിച്ചിറങ്ങേണ്ടിയും വന്നു.

ജോസഫൈന്റെ നടപടികളും നിഷ്പക്ഷതയും പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അദാലത്തുകളില്‍ പരാതിക്കാരെ കേള്‍ക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നത് സ്ഥിരം ആരോപണമായി. മുന്നിലിരിക്കുന്ന വനിതകളോട് മേശമേല്‍ ഉച്ചത്തില്‍ അടിച്ച് കയര്‍ക്കും. അയല്‍വാസിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ 89കാരി ലക്ഷ്മിക്കുട്ടിഅമ്മ 50കിലോമീറ്റര്‍ അകലെയുള്ള അദാലത്തില്‍ വന്നേപറ്റൂവെന്ന് ബന്ധുവിനോട് ആഞ്ജാപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതും ജോസഫൈന് കുരുക്കായി.



ജോസഫൈന്റെ ഭാഷ ക്രൂരമാണെന്നും ദയ പെരുമാറ്റത്തിലും മനസിലും ഇല്ലെന്നും സാഹിത്യകാരന്‍ ടി.പദ്മനാഭന്‍ തുറന്നടിച്ചെങ്കിലും തന്റെ സംഭാഷണം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് വിശദീകരിച്ച് അവര്‍ അന്ന് തലയൂരി. പി.കെ. ശശിക്കെതിരായ പരാതി വനിതാകമ്മിഷന്‍ അന്വേഷിക്കില്ലെന്നും പാര്‍ട്ടി അന്വേഷിക്കുമെന്നും പറയവേയാണ്, 'പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസ് സ്‌റ്റേഷനുമാണ് ' എന്ന പരാമര്‍ശം നടത്തിയത്. പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാര്‍ പറഞ്ഞാല്‍പ്പിന്നെ വനിതാകമ്മിഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്ന പ്രസ്താവനയും വിവാദമായി.

 

" fr
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (4 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (13 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (25 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (40 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (47 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (58 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (3 hours ago)

Malayali Vartha Recommends