Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കലിപ്പ് തീരണില്ലല്ലോ... കൈവിട്ട വാക്കില്‍ പെട്ട് ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ മറ്റൊരു വിവാദത്തില്‍; അവരെല്ലാം ഡോക്ടറേറ്റ് വയ്ക്കുന്നുണ്ട്, തനിക്ക് മാത്രം എന്തുകൊണ്ട് പാടില്ല?

26 JUNE 2021 08:53 AM IST
മലയാളി വാര്‍ത്ത

ജോസഫൈന്റെ കൈവിട്ട വാക്കിനും പെരുമാറ്റത്തിനും പാര്‍ട്ടിയും സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കെ വെട്ടിലായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. പേരിന് മുമ്പിലുള്ള ഡോക്ടറാണ് വിനയായത്.

 

താന്‍ ഡോക്ടറേറ്റ് ലഭിക്കാതെ പേരിനൊപ്പം ഡോക്ടറേറ്റ് ചേര്‍ത്തതാണെന്ന വിവാദത്തില്‍ പ്രതികരണവുമായി ഷാഹിദ കമാല്‍ രംഗത്തെത്തി. അഞ്ചല്‍ സെന്‍ജോണ്‍സ് കോളേജില്‍ 1987-90 കാലഘട്ടത്തിലാണ് താന്‍ ഡിഗ്രിക്ക് പഠിച്ചത്. കെ.എസ്.യു സംഘടനാ പ്രവര്‍ത്തനവുമായി സജീവമായിരുന്ന കാലത്ത് പരീക്ഷ കൃത്യമായി എഴുതാത്തതിനാല്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

 



മുന്നോട്ടുളള ജീവിതത്തില്‍ ഡിഗ്രിയില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞതോടെ നഷ്ടപ്പെട്ട വിദ്യാഭ്യാസം വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനായി ബി.കോം പാസാകുകയും എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പാസാവുകയും ചെയ്തു. ഇന്ന് താന്‍ ഇഗ്‌നുവിലെ എം.എസ്. ഡബ്ല്യു വിദ്യാര്‍ത്ഥികൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയും തന്നോട് ചോദിക്കാതെയുമാണ് വാര്‍ത്തകള്‍ കൊടുത്തതെന്നും ഷാഹിദ പറയുന്നു.

തനിക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിലിറ്റ് ലഭിച്ചിട്ടുണ്ട്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിരവധി ആളുകള്‍ക്ക് ഡിലിറ്റ് ലഭിച്ചിട്ടുണ്ട്. ഡോക്ടര്‍ എന്നു വച്ച് തന്നെയാണ് അവരുടെ പ്രൊഫൈല്‍ പോകുന്നത്. ഷാഹിദ കമാലിന് മാത്രം എന്തുകൊണ്ടാണ് ഡോക്ടര്‍ വെയ്ക്കാന്‍ പാടില്ലാത്തത് എന്നെനിക്ക് മനസിലാകുന്നില്ല. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടതിനെ താന്‍ സ്വാഗതം ചെയ്യുന്നതായും ഷാഹിദാ കമാല്‍ പ്രതികരിച്ചു.

 



അതേസമയം വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടര്‍ വിശേഷണം വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അതു വ്യക്തമാക്കേണ്ടതുണ്ടെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പി. ഗീത. ഇതുവരെ ഞാന്‍ വിചാരിച്ചത് ഷാഹിദാ കമാല്‍ വെറും ഷാഹിദാ കമാല്‍ ആണെന്നായിരുന്നു. കൊല്ലത്ത് ഒരു മീറ്റിംഗില്‍ ഞാന്‍ അവരോടൊപ്പം ഉണ്ടായിരുന്നു. അന്നവര്‍ കോണ്‍ഗ്രസിലായിരുന്നു. പിന്നീടവര്‍ കോണ്‍ഗ്രസ് വിട്ടതറിഞ്ഞു. അപ്പോഴും ഷാഹിദാ കമാല്‍ എന്നേ കേട്ടുള്ളൂ. കേരള വനിതാ കമ്മിഷനില്‍ എത്തിയപ്പോള്‍ അവരെങ്ങനെ ഡോ. ഷാഹിദ കമാല്‍ ആയി എന്നത് മനസിലായില്ലെന്നും ഗീത ഫേസ്ബുക്കില്‍ കുറിച്ചു.

എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പു കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിമാരുടെ തലയില്‍ത്തന്നെ വനിതാ ശിശുക്ഷേമ വകുപ്പും കെട്ടിവെക്കുന്നത് എന്തോ ഒരു ബാദ്ധ്യത ഒഴിവാക്കുന്ന മട്ടിലുള്ള ഈ സമീപനത്തില്‍ കാര്യമായ പിശകുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പിന് പ്രത്യേകമായ മന്ത്രി വേണമെന്ന് എത്രയോ കാലമായി പറയുന്നു. സാമൂഹ്യക്ഷേമം സാമൂഹ്യനീതി എന്നൊക്കെപ്പറഞ്ഞ് ട്രാന്‍സ്‌ജെണ്ടര്‍ പ്രശ്‌നങ്ങളും അതിനുള്ളില്‍ അടക്കം ചെയ്തിരിക്കുന്നുവെന്നതും ശ്രദ്ധേയമാണെന്നും ഗീത പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

 



അതേസമയം വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ രാജിയില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ രംഗത്തെത്തി. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാര്‍ത്ഥ തെറ്റ്. പറഞ്ഞിട്ടു ഫലമില്ല. ഇനി അനുഭവിക്കെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വാമൊഴി വഴക്കം വിനയായി, വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ കസേര തെറിച്ചു എന്ന തലക്കെട്ടോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

എന്തായാലും ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വിവാദത്തില്‍ പാര്‍ട്ടി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends