പാണ്ടിമുറ്റം വാടക ക്വാര്‍ട്ടേഴ്സില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

താനൂര്‍ പാണ്ടിമുറ്റം വാടക ക്വാര്‍ട്ടേഴ്സില്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയയാള്‍ ചികിത്സക്കിടെ മരിച്ചു. വെള്ളിയാമ്പുറം രാമന്‍പുറത്ത് വീട്ടില്‍ പരേതനായ ഗോവിന്ദന്‍ നായരുടെ മകന്‍ പ്രമോദാണ് (41) വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇയാള്‍ പാണ്ടിമുറ്റത്ത് വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഒരാഴ്ച മുമ്പ് സമീപത്ത് നടന്ന വാറ്റ് കച്ചവടം കെട്ടിട ഉടമയെ അറിയിച്ചതിന്റെ പ്രതികാരമായി ഒരാള്‍ മര്‍ദിക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നുവെന്നാണ് പ്രമോദ് പൊലീസിന് നല്‍കിയ മൊഴി.
സമീപത്ത് താമസിക്കുന്നവരാണ് രാത്രിയില്‍ പൊള്ളലേറ്റ നിലയില്‍ കിടക്കുന്ന പ്രമോദിനെ കണ്ടത്. മുറിക്കുള്ളില്‍ തീ പിടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് പ്രമോദിനെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രമോദിന്റെ റൂം താനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. മാതാവ്: പത്മാവതി അമ്മ.
" fr
https://www.facebook.com/Malayalivartha


























