ടോക്കിയോ ഒളിമ്ബിക്‌സിലേക്ക് നീന്തിക്കയറി മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ്

ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്ബിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ടോക്കിയോ ഒളിമ്ബിക്‌സിലേക്കാണ് യോ?ഗ്യത. റോമില്‍ നടന്ന കോളി ട്രോഫിയിലാണ് സജന്‍ ചരിത്രം കുറിച്ച് ഒളിമ്ബിക്‌സിലേക്ക് നീന്തിക്കയറിയത്. 1:56:38 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ താരം എ വിഭാഗത്തിലാണ് ടോക്കിയോയ്ക്ക് ടിക്കറ്റെടുത്തത്. ഇതോടെ ഒളിമ്ബിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന നേട്ടവും 27കാരനായ സജന്‍ സ്വന്തമാക്കി. 1:56.48 സെക്കന്റായിരുന്നു ഒളിമ്ബിക്‌സിന് നേരിട്ട് യോഗ്യതയ്ക്ക് വേണ്ടിയിരുന്ന സമയം. ടോക്കിയോയില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഇനത്തിലാവും സജന്‍ മത്സരിക്കുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ബെല്‍ഗ്രേഡ് ട്രോഫിയില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും ഒളിമ്ബിക്‌സിന് നേരിട്ട് യോഗ്യത നേടാനായിരുന്നില്ല. ബെല്‍ഗ്രേഡില്‍ 1.56.96 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ നേട്ടം. 2016ലെ റിയോ ഒളിമ്ബിക്‌സിലും താരം പങ്കെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















