തോട്ടപ്പള്ളി സ്പില്‍വേയുടെ ഒരു ഷട്ടര്‍ തകര്‍ന്നു; ഏഴാം നമ്പര്‍ ഷട്ടറിന്റെ ഒരു വശത്തെ റോപ്പ് പൊട്ടിത്തകര്‍ന്നു വീണത് വെള്ളിയാഴ്ച വൈകുന്നേരത്തോടെ; ഒരു ഷട്ടര്‍ തകര്‍ച്ചാ ഭീഷണിയിൽ

തോട്ടപ്പള്ളി സ്പില്‍വേയുടെ ഒരു ഷട്ടര്‍ തകര്‍ന്നു. ഒരെണ്ണം തകര്‍ച്ചാ ഭീഷണിയിലും. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഏഴാം നമ്ബര്‍ ഷട്ടറിന്റെ ഒരു വശത്തെ റോപ്പ് പൊട്ടിത്തകര്‍ന്നു വീണത്. പൊട്ടിവീണ ഷട്ടറിനു മുകളിലൂടെ സെക്കന്‍ഡില്‍ 20000 ഓളം ഘനലിറ്റര്‍ ഉപ്പു വെള്ളമാണ് കിഴക്കു കായലിലേക്ക് ഒഴുകുന്നത്. കുട്ടനാടിനെ പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാനായി പൊഴി വീതി കൂട്ടി മുറിച്ചതോടെ വന്‍ തോതിലാണ് കടല്‍വെള്ളം കായലിലേക്ക് ഒഴുകുന്നത്.
പൊഴി സ്വാഭാവികമായി അടയേണ്ട മണല്‍ കെഎംഎംഎല്‍ കൊണ്ടുപോകുന്നതിനാല്‍ പൊഴി അടയുന്നതുമില്ല. ഇതുമൂലം മുന്‍പൊരിക്കലും ഉണ്ടാകാത്ത തരത്തിലാണ് ഉപ്പുവെള്ളം കായലിലേക്ക്ഒഴുകുന്നത്. മറ്റുഷട്ടറുകളുടെ മുകളിലൂടെയും ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നുണ്ട്. കുട്ടനാട്, അപ്പര്‍ കുട്ടനാട് കരിനില മേഖലകളില്‍ ആരംഭിച്ച രണ്ടാം കൃഷിക്കു ഇതു ഭീഷണിയായി. കായലുകളില്‍ വളര്‍ത്തുന്ന ശുദ്ധജല മത്സ്യകൃഷിക്കും ഉപ്പുവെള്ളം ഭീഷണിയായിട്ടുണ്ട്. ശക്തമായ വേലിയേറ്റത്തെ തുടര്‍ന്നാണ് ഷട്ടര്‍ തകര്‍ന്നത്. വേലിയേറ്റ സമയമായതിനാല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ഉപ്പുവെള്ളമാണ് കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്നത്ത്.
ആകെയുള്ള 40 ഷട്ടറില്‍ ഭൂരിഭാഗവും ആടിയുലയുന്നതു മൂലം ജലനിരപ്പിനു മുകളിലൂടെയും ഉപ്പുവെള്ളം കായലില്‍ കലരുകയാണ്. ഷട്ടറുകളുടെ നിര്‍മാണത്തിലെ അപാകതയാണ് ഇതിനു കാരണമെന്നും പറയുന്നു.
തോട്ടപ്പള്ളിയിലെ 40 ഷട്ടറുകളും കഴിഞ്ഞദിവസം അടയ്ക്കുകയും ചെയ്തിരുന്നു. ഷട്ടറുകള്‍ താഴ്ത്തുന്നതിനിടെ ഏഴാം നന്പര് ഷട്ടര്‍ അതിന്റെ തട്ടില്‍ നിന്നും മാറിയിരുന്നതായും പറയുന്നു. ഇതോടെ ഇതിലൂടെ വെള്ളത്തിന്റെ തള്ളല്‍ ഉണ്ടായതാകാം അതു തകരാന്‍ കാരണമായത്. .
https://www.facebook.com/Malayalivartha






















