മദ്യലഹരിയില്‍ മധ്യവയസ്കനെ സോഡക്കുപ്പികൊണ്ട് തലക്കടിച്ചു കൊന്നു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

മദ്യലഹരിയില്‍ മധ്യവയസ്കനെ സോഡക്കുപ്പികൊണ്ട് തലക്കടിച്ചു കൊന്നു. സുല്‍ത്താന്‍ ബത്തേരി ആനിമൂട്ടില്‍ പീതാംബരനാണ് (62) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പാട്ടവയല്‍ സ്വദേശി പുത്തന്‍കുന്ന് കോടതിപ്പടിയില് മേക്കാടന്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന ലോകനാഥന് (40), മന്ദംകൊല്ലി ടേസ്റ്റി തട്ടുകടയിലെ ജീവനക്കാരന് കാലടി മഞ്ഞപ്ര തേവര്ക്കൂട്ടം സനീഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ; രാത്രി ഒരുമണിയോടെ മന്ദംകൊല്ലിക്കു സമീപം താമസിക്കുന്ന എം.എസ്. വിശ്വനാഥനും കുടുംബവും വാതിലില്‍ തട്ടുന്ന ശബ്ദംകേട്ട് നോക്കിയപ്പോള്‍ അജ്ഞാതനായ ഒരാള്‍ പുറത്തുനില്‍ക്കുന്നത് കണ്ടു. ഉടന്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്.
തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മന്ദംകൊല്ലി ബിവറേജസ് ഔട്ട് ലെറ്റിന് സമീപം പാതയോരത്തു നിന്നു പീതാംബരന്റെ മൃതദേഹം കണ്ടെത്തിയത്.കടയില്‍ മദ്യപിച്ചുകൊണ്ടിരുന്ന ലോകനാഥന്റെയും സനീഷിെന്റയും സമീപത്തേക്ക് അസഭ്യം പറഞ്ഞെത്തിയ പീതാംബരനുമായി വാക്കുതര്‍ക്കമുണ്ടാവുകയും സോഡക്കുപ്പികൊണ്ട് തലക്ക് അടിച്ചുവെന്നുമാണ് സനീഷ് പൊലീസിന് മൊഴി നല്‍കിയത്. സതിയാണ് പീതാംബരെന്റ ഭാര്യ. മക്കള്‍: അഞ്ജന, അഞ്ജിത. മരുമകന്: ഹരിപ്രസാദ്.
https://www.facebook.com/Malayalivartha






















