ചാനല്‍ മേധാവിമാരെ സി പി എം നിയമിക്കുന്നു.... ബി ജെ പിക്കെതിരായ മാധ്യമവേട്ട വെറുയെല്ല

മാധ്യമ മേധാവിമാരെ സി പി എം നിയമിക്കുന്നു. രണ്ട് പ്രമുഖ വാര്‍ത്താ ചാനലുകളുടെ മേധാവിമാരെയാണ് ഇക്കഴിഞ്ഞയാഴ്ച സി പി എം നിയമിച്ചത്. ഇതില്‍ സി പി എമ്മിന്റെ ഘടകകക്ഷി നേതാവും രാജ്യസഭാംഗവും ചെയര്‍മാനായ ചാനലുമുണ്ട്.
മലയാളത്തിലെ പ്രമുഖ ദിനപത്രം നടത്തുന്ന ചാനലിന്റെ നെഞ്ചിടിപ്പ് എന്നറിയപ്പെടുന്ന അവതാരകനെ കഴിഞ്ഞയാഴ്ചയാണ് സി പി എം പൊക്കി ഒരു മത രാഷ്ട്രീയ സംഘടനയുടെ ചാനലിന്റെ തലപ്പത്തേക്ക് നിയമിച്ചത്. പ്രമുഖ ദിനപത്രത്തിന്റെ ചാനല്‍ തുടങ്ങിയ കാലം മുതല്‍ ഉണ്ടായിരുന്ന അവതാരകനായിരുന്നു ഇദ്ദേഹം.
പൊതുവേ കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്ന ചാനലിലെ ഇടത് അനുഭാവിയായിരുന്നു അവതാരകന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ചില പ്രത്യേക തരം ബ്രേക്കിംഗുകള്‍ നടത്തി ശ്രദ്ധേയനായിരുന്നു അവതാരകന്‍.ചാനലിന്റെയും നടത്തിപ്പുകാരായ പത്രത്തിന്റെയും വിശ്വസ്തനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ഇടതുപക്ഷ അനുഭാവം മനസിലാക്കിയ പാര്‍ട്ടി ഇരട്ടി ശമ്പളത്തിനാണ് ഒരു പ്രമുഖ മത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചാനലിന്റെ തലപ്പത്ത് എത്തിച്ചത്. ഇതില്‍ രണ്ടുണ്ട് കാര്യം. മത സംഘടനയുടെ ചാനലിന്റെ തലപ്പത്തിരുന്ന ഇടതുപക്ഷക്കാരനായ പത്രാധിപരെ ഘടക കക്ഷി നേതാവിന്റെ ചാനലില്‍ പത്രാധിപരാക്കി.അതോടെ മത ചാനലിന് നില്‍ക്കകള്ളിയില്ലാതായി. അങ്ങനെയാണ് പ്രമുഖ പത്രത്തിന്റെ ചാനലില്‍ നിന്നും അവതാരകനെ പൊക്കി മത ചാനലില്‍ എത്തിച്ചത്.
ഘടകകക്ഷി നേതാവിന്റെ ചാനലില്‍ ഉണ്ടായിരുന്ന പത്രാധിപരെ നിഷ്‌കരുണം സി പി എം പുറത്താക്കി. ഇതേ ചാനലില്‍ ജോലി ചെയ്യുന്ന പത്രാധിപരുടെ സഹോദരനും പുറത്തേക്കുള്ള വാതിലിലാണ്. സി പി എമ്മിനെതിരെ നിലപാട് എടുക്കുന്നു എന്ന പരാതി പത്രാധിപരെയും അനിയനെയും കുറിച്ച് പാര്‍ട്ടിക്കുണ്ടായിരുന്നു.
പലവട്ടം ഇതു സംബന്ധിച്ച് സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ ഘടകകക്ഷി നേതാവായ രാജ്യസഭാംഗവുമായി സംസാരിച്ചിരുന്നു. അദ്ദേഹം പത്രാധിപരുമായി സംസാരിച്ചിട്ട് ഫലമില്ലാതെയായപ്പോഴാണ് പണി പോയത്. പ്രമുഖ മതത്തിന്റെ ചാനല്‍ പത്രാധിപരായിരുന്ന കറകളഞ്ഞ ഇടതുപക്ഷക്കാരനെയാണ് പുതിയ പത്രാധിപരായി അവരോധിച്ചത്.
മാധ്യമങ്ങളെ കൈയടക്കി ഭരിക്കുക എന്ന തന്ത്രത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണ് സി പി എമ്മുകാര്‍. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കഴിയാത്തതൊക്കെ രണ്ടാം സര്‍ക്കാരില്‍ വെട്ടിപിടിക്കാനാണ് പിണറായി വിജയനും പാര്‍ട്ടിയും ശ്രമിക്കുന്നത്.
ചുരുക്കത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ അധികവും കമ്യൂണിസ്റ്റ് നിയന്ത്രണത്തിലായിരിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളില്‍ ആരെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന കാര്യത്തില്‍ വരെ സി പി എം ആണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്.
വാര്‍ത്താ ചാനലുകള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഈ മാറ്റം മനസ്സിലാക്കാവുന്നതേയുള്ളു.ബി ജെപിയെയും കെ.സുരേന്ദ്രനെയും മറ്റും നിരന്തരം വേട്ടയാടുമ്പോള്‍ അതിന് പിന്നിലെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളു.
മലയാളത്തിലെ ആറ് പ്രധാന ചാനലുകള്‍കൂടി സിപിഎം നിയന്ത്രണത്തിലായിരിക്കുകയാണ് . സി പി എം നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുന്ന എ ജയശങ്കര്‍, ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയവരെ ചാനലുകള്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വിളിക്കാറില്ല. സി പി എം തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം
വസ്തുതകളും യുക്തിയും നിരത്തി വാദിക്കുന്നവരെ സിപിഎം നേതാക്കള്‍ക്ക് ഭയമാണ്. അത്തരക്കാരുടെ ചര്‍ച്ചകള്‍ ചിലപാര്‍ട്ടി നേതാക്കള്‍ക്ക് ഉണ്ടാക്കിയ മാനഹാനി വലുതാണ്. പാര്‍ട്ടിയുടെ വിലക്കിനെ മറികടക്കാന്‍ ചാനല്‍ തലപ്പത്തുള്ളവര്‍ തയാറല്ല. സി പി എമ്മിനെ പല ചാനല്‍ ഉടമകള്‍ക്കും ഭയമാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















