ഋഷിരാജ് സിംഗ് തന്നെ ബഹുമാനിക്കാതിരുന്ന സംഭവത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സംഭവം ഡി.ജി.പി അന്വേഷിക്കും

എ.ഡി.ജി.പി ഋഷിരാജ് സിംഗ് തന്നെ ബഹുമാനിക്കാതിരുന്ന സംഭവത്തില്‍ വ്യക്തിപരമായി പരാതിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ച് ഡി.ജി.പി അന്വേഷിക്കും. താനൊരു പൊതുപ്രവര്‍ത്തകനാണെന്നും ഇക്കാര്യത്തില്‍ ആരോടും തനിക്ക് പരാതിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് തൃശൂരിലെ രാമവര്‍മപുരം പൊലീസ് അക്കാഡമയില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോള്‍ എ.ഡി.ജി.പി ഋഷിരാജ് സിംഗ് ഗൗനിക്കാതെ സീറ്റിലിരുന്നതാണ് വിവാദമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















