സ്വര്‍ണക്കടത്ത്: വിമാനത്താവള ഡ്യൂട്ടിയിലുണ്ടായിരുന്ന മുന്‍ പൊലീസുകാരുടെ സ്വത്തുവിവരവും അന്വേഷിക്കും

കടത്തുകാരെയും ഒത്താശചെയ്തവരെയും എല്ലാം കുടുക്കാന്‍ ഉറച്ച് അന്വേഷണ സംഘം. അഞ്ചു വര്‍ഷമായി വിമാനത്താവളത്തിനകത്ത് സ്വര്‍ണം കടത്താന്‍ കൂട്ടുനിന്നവരില്‍ പത്തോളം പൊലീസുകാര്‍ ഉണ്ടെന്നാണ് കസ്റ്റംസ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. സ്വര്‍ണക്കടത്തുകാരന്‍ നൗഷാദിനെയും ഇയാളുടെ കൂട്ടാളി പൊലീസുകാരന്‍ ജാബിനേയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് കിട്ടിയത്.
2010ല്‍ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുന്നതിന് മുന്‍പായി വിമാനത്താവള ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയായിരുന്നു. പരിശീലനം കഴിഞ്ഞ് ഇത്രയും കുറഞ്ഞ സമയം കൊണ്ടു വിമാനത്താവളത്തിലേക്ക് ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നത് അപൂര്‍വ്വമാണ്.
വിഷയങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെയാണ് ജാബിന്‍ മാത്രമല്ല കൂടുതല്‍ പൊലീസുകാര്‍ കേസില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് കൂട്ടുനിന്നുവെന്ന വിവരം പുറത്തു വരുന്നത്. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2010 മുതല്‍ വിമാനത്താവളത്തില്‍ എമി്രേഗഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തു വന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം ശേഖരിക്കാനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















