ഇനീം വൈറല്‍ ബാധിച്ചാല്‍ അത് ഞമ്മക്ക് താങ്ങൂല്ല... നിര്‍ത്തട്ടെ

ജനപ്രിയ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത് പേഴ്‌സണല്‍ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. നമ്മുടെ കൂട്ടത്തില്‍ തന്നെയുള്ള ചില ബ്രോകള്‍ക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായ സാഹചര്യത്തില്‍ കുറച്ച് ദിവസത്തേക്ക് ബ്രേക്ക് എടുക്കുകയാണെന്ന് പ്രശാന്ത് എന്‍ എന്ന സ്വകാര്യ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കളക്ടര്‍ അറിയിച്ചു.
ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കളക്ടര്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫെയ്‌സ് ബുക്ക് ഉപയോഗത്തെപ്പറ്റി കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ കെ.സി അബു കെ.പി.സി.സി യോഗത്തില്‍ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. തന്റെ അഭിപ്രായം തന്നെയാണ് എം.കെ രാഘവന്‍ എം.പിക്കുമെന്ന് അബു പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി എം.പി.തന്നെ രംഗത്തെത്തി.
കോഴിക്കോടിന്റെ വികസന പ്രശ്‌നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നതില്‍ സന്തോഷമാണ് ഉള്ളതെന്ന് എം.കെ രാഘവന്‍ എം.പി ഫെയ്‌സ് ബുക്കില്‍ വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സ്വകാര്യ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗം കളക്ടര്‍ എന്‍ പ്രശാന്ത് താത്കാലികമായി നിര്‍ത്തിയത്.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതെന്റെ സ്വകാര്യ അക്കൗണ്ടാണ്. ഫ്രണ്ട്‌സ് റിക്വസ്റ്റ് താങ്ങാനാവുന്നില്ല.
നമ്മുടെ കൂട്ടത്തില്‍ തന്നെ ഉള്ള ബ്രോകള്‍ക്ക് അസൂയ, കുശുമ്പ്, പുച്ഛം എന്നിവ കലശലായി വരാന്‍ മാത്രം ഇപ്പൊതന്നെ ആയി. ഇനീം വൈറല്‍ ബാധിച്ചാല്‍ അത് ഞമ്മക്ക് താങ്ങൂല്ല. ഓവറാക്കി ചളമാക്കരുത് എന്ന ആപ്തവാക്യം നമുക്ക് ഈയവസരത്തില്‍ ഓര്‍ക്കാം.ഇതും റിപ്പോര്‍ട്ട് ചെയ്ത് വൈറല്‍ ആക്കല്ലേ... മാധ്യമ സുഹൃത്തുക്കള്‍ ശ്രദ്ധിക്കുമല്ലൊ, സഹകരിക്കുമല്ലൊ. പ്ലീസ്!
വൈറല്‍ ബാധിച്ച ബ്രോ \'കുറച്ച്\' ദിവസത്തേക്ക് ബ്രേക്ക് എടുക്കട്ടെ. ഒഫീഷ്യല്‍ അക്കൗണ്ട് Collector Kozhikode ആണ്.
ഒഫീഷ്യല്‍ എഫ്.ബി. തുടര്‍ന്നും സജീവമായിരിക്കും എന്ന് അറിയിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















