ഐ.എസിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്: ഞെട്ടി കേന്ദ്രം

ഐ. എസിന്റെ ശക്തി കേന്ദ്രങ്ങളില്‍ നിന്ന് കേരള സര്‍വകലാശാലയിലെ വിവിധ കോഴ്‌സുകള്‍ക്ക് 1042 അപേക്ഷ ലഭിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ കണ്ണുതള്ളി.
വിദ്യാഭ്യാസം നടത്താനെന്ന പേരില്‍ മതമൗലികവാദികള്‍ ഇന്ത്യയിലെത്തും എന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത ശക്തമാക്കിയത്.
മതതീവ്രവാദം ശക്തമായ രാജ്യങ്ങളില്‍ നിന്നാണ് കേരള സര്‍വകലാശാലയില്‍ അപേക്ഷകള്‍ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് അതീവ രഹസ്യമായി സൂക്ഷിച്ച വിവരങ്ങള്‍ കണ്ടെത്തിയത്.
വിവരം പുറത്തായതോടെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. പഠനത്തിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടക്കം ഇവര്‍ ശേഖരിച്ച് തുടങ്ങി.
കേരള സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്നത്. കേരള സര്‍ക്കാരിനെയും സര്‍വകലാശാലയെയും വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. അവസരം കിട്ടുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളെ കേരള സര്‍വകലാശാലയില്‍ തന്നെ പഠിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നുമാണ് വിവിധ കോഴ്‌സുകളിലേക്കും പിഎച്ചഡിയ്ക്കുമായി കേരള സര്‍വകലാശാലയില്‍ അപേക്ഷകള്‍ ലഭിച്ചത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പി.എച്ച്. ഡിക്ക് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നിരിക്കുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇറാനില്‍ നിന്നും നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കാനായി എത്തിയിരുന്നു. ഇവരും കേരള സര്‍വകലാശാലയില്‍ തന്നെയാണ് പഠിക്കാനെത്തിയത്. ഇവരുടെ കടന്നു വരവിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്നു തന്നെ അറിഞ്ഞിരുന്നു. എന്നാല്‍ പ്രവേശനം നേടാന്‍ തടസ്സം നിന്നില്ല. പകരം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു ഇവര്‍ മുഖേനെയാണോ ഐഎസ് ശക്തി കേന്ദ്രങ്ങളില്‍ നിന്നുപോലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് പരിശോധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
വിദേശത്ത് നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളും പിഎച്ച്ഡിയ്ക്ക് വേണ്ടിയുള്ളവരാണ്. ഇവരുടെ അക്കാദമിക മികവും ഇംഗ്ലീഷ് സംസാരിക്കാനുള്ള മികവും അടിസ്ഥാനപ്പെടുത്തി ആയിരിക്കും ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റി തീരുമാനം എടുക്കുക. യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ നല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും തങ്ങള്‍ ശേഖരിക്കുമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനും ഇറാഖിനും സിറിയയ്ക്കും പുറമേ അമേരിക്ക, ദക്ഷിണാഫ്രിക്ക, ബംഗ്‌ളാദേശ്, മാലി, ഇന്തോനേഷ്യ, നേപ്പാള്‍, സിറിയ, പാലസ്ഥീന്‍, ശ്രീലങ്ക, കെനിയ, ഘാന, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും പഠനത്തിനായി കേരള യൂണിവേഴ്‌സിറ്റില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇവരുടെ പ്രവേശനം തടസപെടുത്താാന്‍ സര്‍വകലാശാലക്ക് കഴിയില്ല. രാജ്യാന്തര ബന്ധങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്ക് മറ്റ് രാജ്യങ്ങള്‍ക്കെതിരെ നിലപാട് എടുക്കാന്‍ കഴിയില്ല.
ഏതായാലും കേരളം രഹസ്യാന്വേഷണ ഏജന്‍സികളുടെ സൂക്ഷ്മദര്‍ശിനിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍
"
https://www.facebook.com/Malayalivartha






















