കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന് അടിപതറി: ലഭിച്ചത് മൂന്ന് പരാതികൾ മാത്രം: പുതിയ നീക്കം ഇങ്ങനെ

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ വമ്പൻ പടപ്പുറപ്പാടിന് ആയിരുന്നു സർക്കാർ കോപ്പ് കൂട്ടിയത്... എന്നാൽ ആ ശ്രമങ്ങളെല്ലാം വമ്പൻ തിരിച്ചടിയായിരിക്കുകയാണ് സർക്കാരിന്.... വൻ പത്രപ്പരസ്യം നൽകി അന്വേഷണ സംഘങ്ങൾക്കെതിരെ തെളിവു തേടിയ ജുഡീഷ്യൽ കമ്മീഷന് ലഭിച്ചത് വ്യക്തതയില്ലാത്ത മൂന്ന് പരാതികൾ മാത്രമാണ് എന്ന വസ്തുത ഇപ്പോൾ പുറത്ത് വരികയാണ്. കസ്റ്റംസിനും, ഇഡിക്കുമെതിരെ തെളിവ് സംഘടിപ്പിക്കാൻ സമയം വീണ്ടും നീട്ടി നൽകാനൊരുങ്ങി റിട്ടയേർഡ് ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മന്ത്രിസഭയിലെ ഉന്നതരിലേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസമായിരുന്നു റിട്ടയേർഡ് ജസ്റ്റിസ് വി കെ മോഹനെ ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയോഗിച്ചത്. നയതന്ത്ര ബാഗേജ് സ്വർണ കള്ളക്കടത്ത് കേസിൽ കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിയെയും, സ്പീക്കറെയും, മന്ത്രിമാരെയും അനാവശ്യമായി കേസിൽ കുടുക്കാൻ കസ്റ്റംസോ, ഇഡിയോ ശ്രമിച്ചോയെന്നാണ് അന്വേഷണ വിധേയമാക്കുന്നതെന്ന് സർക്കാർ പറഞ്ഞിരുന്നു.
വ്യക്തികൾക്കും, സംഘടനകൾക്കും തെളിവു നൽകാൻ ഈ മാസം 26 വരെ സമയമനുവദിച്ചിരുന്നു. എന്നാൽ പരാതികൾ വാങ്ങി കേന്ദ്ര ഏജൻസികളെ പ്രതിക്കൂട്ടിലാക്കാനിറങ്ങിയ സംസ്ഥാന സർക്കാരിനും, ജുഡീഷ്യൽ കമ്മീഷനും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. സമയപരിധി കഴിയുമ്പോഴും കൂടൂതൽ പേർ തെളിവു നൽകാനെത്തുന്നില്ല എന്നതാണ് വസ്തുത. ഇ മെയിലായി രണ്ടും, എറണാകുളത്തെ ഓഫീസിൽ നേരിട്ട് ഒരു പരാതിയുമാണ് ലഭിച്ചതെന്ന് ജുഡീഷ്യൽ കമ്മീഷൻ മെമ്പർ സെക്രട്ടറി റിട്ടയേർഡ് ജഡ്ജി കെകെ ഉത്തരൻ അറിയിക്കുകയുണ്ടായി .
ഇതിൽ ഉത്തരവാദിത്വപ്പെട്ട സംഘടനകളോ, വ്യക്തികളോ പരാതിക്കാരായില്ല. ജുഡീഷ്യൽ കമ്മീഷന് മുന്നിൽ പരാതിക്കാരെത്താതായതോടെ ഇനിയും തെളിവു ശേഖരണത്തിന് സമയം നീട്ടി നൽകി എംഎൽഎമാർക്ക് കൂടി നേരിട്ട് അറിയിപ്പ് നൽകുവാൻ ഒരുങ്ങുകയാണ്. ഇതിനിടെ ജുഡീഷ്യൽ അന്വേഷണം എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിപ്പിച്ചതിന് പിന്നാലെ കസ്റ്റംസും നിയമ നടപടികളിലേക്ക് നീങ്ങുകയാണ്.
അന്വേഷണം വഴിതെറ്റിപ്പോകുന്നത് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമായിരുന്നു ഇത് നടപ്പിലാക്കിയത്.
സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നത്. ആ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമുയന്നത്. മൊഴിമാറ്റിപ്പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്നടക്കം പ്രതികളുടെ വെളിപ്പെടുത്തലുകളുമുണ്ടായി.
നിലവിൽ ലഭ്യമായ വിവരമനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളുടെ മേൽ സമ്മദ്ദം ചെലുത്തിയോ? ഇതിൽ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ടിട്ടുണ്ട്? അത് ആരൊക്കെയാണ്, ഗൂഢാലോചന നടന്നോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്‍റെ അസാധാരണ നടപടി വലിയ ചർച്ചയായിരുന്നു.
മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹൻ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ. കേസിൽ ഉന്നത നേതാക്കളെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നെങ്കിൽ ഇതിന് പിന്നിൽ ആരാണെന്നു കണ്ടെത്തണമെന്നതും കമ്മീഷന്‍ ലക്ഷ്യമിട്ടിരുന്നു . എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്.
https://www.facebook.com/Malayalivartha






















