സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സിപിഐ തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇടത് മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.
പാര്‍ട്ടിയിലെ കടുത്ത നിയമമായ 'രണ്ടു ടേം' വ്യവസ്ഥയില്‍ റവന്യൂ മന്ത്രി കെ. രാജന് ഇത്തവണ ഇളവ് നല്‍കാന്‍ സിപിഐ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. രണ്ടു തവണ തുടര്‍ച്ചയായി ജനപ്രതിനിധിയായവര്‍ മാറിനില്‍ക്കണമെന്ന കര്‍ശന നിലപാടില്‍ നിന്നാണ് രാജന്റെ കാര്യത്തില്‍ പാര്‍ട്ടി വിട്ടുവീഴ്ച ചെയ്തത്. മണ്ഡലത്തിലെ സ്വാധീനവും ഭരണരംഗത്തെ മികവും കണക്കിലെടുത്താണ് ഒല്ലൂര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.
കെ. രാജന് പുറമെ പിണറായി മന്ത്രിസഭയിലെ മറ്റ് മൂന്ന് സിപിഐ മന്ത്രിമാരും തങ്ങളുടെ സിറ്റിംഗ് മണ്ഡലങ്ങളില്‍ തന്നെ ഇത്തവണയും പോരാട്ടത്തിനിറങ്ങും. മന്ത്രിമാരായ ജി.ആര്‍. അനില്‍, പി. പ്രസാദ്, ചിഞ്ചു റാണി എന്നിവര്‍ മാറ്റമില്ലാതെ അതത് മണ്ഡലങ്ങളില്‍ ജനവിധി തേടും. സിറ്റിംഗ് എംഎല്‍എമാരെയും പരിചയസമ്പന്നരായ നേതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പ്രഖ്യാപിക്കപ്പെട്ട 25 അംഗ പട്ടിക.
https://www.facebook.com/Malayalivartha























