സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ഫാമുകളിലും ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കും; കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾക്കും ലഭ്യമാകുമെന്ന് മന്ത്രി പി പ്രസാദ്

കേരള സർവീസ് ചട്ടങ്ങൾ പ്രകാരം സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പ്രത്യേക അവധി ആനുകൂല്യങ്ങൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ഫാമുകളിലും ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളികൾക്കും ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി പി പ്രസാദ് . ഹൃദയ സംബന്ധമായ സർജറി, ആൻജിയോപ്ലാസ്റ്റി, അവയവം മാറ്റിവയ്ക്കൽ, രക്തദാനം എന്നിവയ്ക്കുള്ള സ്പെഷ്യൽ കാഷ്വൽ ലീവും, പിതൃത്വ അവധിയും ഇനിമുതൽ ഫാം തൊഴിലാളികൾക്കും ലഭ്യമാകും.
സർക്കാർ ഫാമുകളിലെ ജീവനക്കാർക്ക് നിലവിൽ കെ.എസ്.ആർ വ്യവസ്ഥകൾ ബാധകമല്ലാത്തതിനാലും, അവർക്കായി പ്രത്യേകം ചട്ടങ്ങൾ നിലവിലില്ലാത്തതിനാലുമാണിത്. കൃഷി വകുപ്പിന് പുറമെ മൃഗസംരക്ഷണം, ക്ഷീരവികസനം, തദ്ദേശ സ്വയംഭരണം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, ഗ്രാമവികസനം, മണ്ണ് സംരക്ഷണം തുടങ്ങിയ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഫാമുകളിലെയും ലാബുകളിലെയും തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് ഈ ഉത്തരവിലൂടെ ലഭിക്കുക.
https://www.facebook.com/Malayalivartha























