പോലീസ് കസ്റ്റഡിയില്‍ മരിച്ച സിബിയുടെ സംസ്‌കാരം ഇന്ന്; കോട്ടയത്ത് ഹര്‍ത്താല്‍ തുടങ്ങി

മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സിബിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സിബിയുടെ വസതിയില്‍ ഉച്ചയ്ക്ക് 1 മണിക്കാണ് സംസ്‌കാരം. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിബി മരിച്ചതെന്ന് ആരോപിച്ച് എല്‍.ഡി.എഫ് കോട്ടയം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ കഴിഞ്ഞദിവസം മരങ്ങാട്ടുപിള്ളി പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരത്തെി ആവശ്യങ്ങള്‍ അംഗീകരിച്ചതായി ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോട്ടയം കലക്ടര്‍ യു.വി. ജോസും എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറും സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















