രഞ്ജിനി ഹരിദാസേ കണ്ടില്ലേ ഈ കുഞ്ഞിന്റെ നിലവിളി, വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ കടിച്ചു കീറി

ആലപ്പുഴയില്‍ വീടിനു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി.ആറാട്ടുപുഴ പെരുമ്പള്ളി കുറിയപ്പശേരി ക്ഷേത്രത്തിനു സമീപം വടക്കേപറമ്പില്‍ സുജിത്തിന്റെ മകള്‍ അനാമിക(4)യെയാണ് തെരുവുനായ ആക്രമിച്ചത്.
ഇന്നലെ രാവിലെ വീടിനു പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് തെരുവുനായ ഓടി വന്ന് ആക്രമിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിവന്നപ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടു. വയറിന്റെ ഭാഗങ്ങളാണ് ഏറെയും കടിച്ചു പരുക്കേല്‍പിച്ചത്. മുഖത്തും പുറത്തും നഖങ്ങള്‍ കൊണ്ട് കീറുകയും ചെയ്തു.
അനാമികയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപവീട്ടിലെ കുട്ടിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ഓടിയെത്തിയതിനാല്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ആഴ്ച എര്‍ണകുളത്ത് തെരുവായ്ക്കശുടെ കാര്യത്തില്‍ അഭിപ്രായ സ്വരൂപണത്തിന് ചേര്‍ന്ന യോഗത്തില്‍ തെരുവ് നായ്ക്കളെ കൊല്ലാന്‍ പറ്റില്ലെന്ന് പറഞ്ഞ പ്രശസ്ത പ്രോഗ്രാം ആങ്കര്‍ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം എതിര്‍ത്തിരുന്നു. സംഭവം വലിയ വിവാദമുണ്ടാക്കുകയും ജനപ്രിനിധികളും രഞ്ജിനിയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ തെരുവ് നായ്ക്കളെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. തെരുവ് നായ്ക്കളെ കൊല്ലാന്‍ തടസം നിന്നത് രഞ്ജിനയാണെന്നാണ് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ദ്ദിച്ച് വരുകയാണ്. നിരവധി പേരാണ് ദിവസവും ഇവയുടെ അക്രമണത്തിനിരയായി ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. അതിനിടെയാണ് ആലപ്പുഴയിലെ ഈ സംഭവം. മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന നിലപാടെടുത്തപ്പോള്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി തന്റെ എതിര്‍പ്പ് രേഖപ്പെടുത്തി ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. അതിനെ തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















