'വേരിയന്റുകൾ വീണ്ടും വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും... ഡെൽറ്റയെന്നും ഡെൽറ്റ പ്ലസ് എന്നും, അങ്ങനെ പല പേരുകളിൽ. ഡെൽറ്റാ പ്ലസ് കൂടുതൽ പെട്ടെന്ന് പകരാൻ സാധ്യതയുണ്ടെന്ന് കാണിക്കുന്നു കൂടുതൽപേർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നേക്കാം...' ഡോ.സുൽഫി നൂഹു കുറിക്കുന്നു
'ആയിരക്കണക്കിന് വ്യതിയാനങ്ങളാണ് അവൻ ദിവസവും ഉണ്ടാക്കുന്നത്. അതിൽ പ്രാധാന്യമർഹിക്കുന്നത് മാത്രം നാം പറയുന്നു. അങ്ങനെ ഡല്റ്റ, ഡെൽറ്റ പ്ലസ് കേരളത്തിൽ ,ഭാരതത്തിൽ നിലവിലുണ്ട്. അതായത് മുമ്പ് ഉണ്ടായിരുന്ന ഡെൽറ്റ വൈറസിൽ അൽപവും കൂടെ വ്യത്യാസം വന്ന് ഡെൽറ്റ പ്ലസ്. ഡെൽറ്റാ പ്ലസ് കൂടുതൽ പെട്ടെന്ന് പകരാൻ സാധ്യതയുണ്ടെന്ന് കാണിക്കുന്നു കൂടുതൽപേർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നേക്കാം. മരണം കൂടുന്നോയെന്ന് സംശയലേശമന്യേ ഇനിയും തെളിയിക്കേണ്ടതായിട്ടുണ്ട്' ഡോ. സുൽഫി നൂഹു കുറിച്ച കുറിപ്പ് ഏറെ ശ്രേധേയമാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
മഴവിൽ "വേരിയന്റുകൾ
മഴവില്ലിന്റെ വിവിധ വർണ്ണങ്ങളുടെ പേരുകൾ മാത്രമേ ഇനി കൊവിഡ്-19 വേരിയന്റുകൾക്ക് നൽകാനുള്ളൂവെന്നാണ് തോന്നുന്നത്!
വയലറ്റ്,
ഇൻഡിഗോ,
ഓറഞ്ച്,
അങ്ങനെ പോയേക്കും പുതിയ പേരുകൾ!
സംഭവം ഇത്രയേയുള്ളൂ.
വേരിയന്റുകൾ വീണ്ടും വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും..ഡെൽറ്റയെന്നും ഡെൽറ്റ പ്ലസ് എന്നും, അങ്ങനെ പല പേരുകളിൽ. ഒരുപക്ഷേ "വിബ്ജിയോർ" പേരുകളിലും അവൻ വരും.കോവിഡ് 19 വൈറസിനന്റെ പ്രത്യേകത തന്നെ അതാണ്.ഒരാളുടെ ശരീരത്തിൽ കയറുക .വീണ്ടും അടുത്തയാളുടെ ശരീരത്തിലേക്ക് പോകുക. ഇതിനിടയ്ക്ക് വളരെ പെട്ടെന്ന് പ്രത്യുല്പാദനം നടത്തുക.
ഈ ഓട്ടത്തിനിടയിൽ ചെറിയ ചെറിയ രൂപഘടന വ്യത്യാസങ്ങളും.അതാണ് അവൻറെ ഒരു സ്റ്റൈൽ.
അങ്ങനെ ആയിരക്കണക്കിന് വ്യതിയാനങ്ങളാണ് അവൻ ദിവസവും ഉണ്ടാക്കുന്നത്. അതിൽ പ്രാധാന്യമർഹിക്കുന്നത് മാത്രം നാം പറയുന്നു. അങ്ങനെ ഡല്റ്റ, ഡെൽറ്റ പ്ലസ് കേരളത്തിൽ ,ഭാരതത്തിൽ നിലവിലുണ്ട്. അതായത് മുമ്പ് ഉണ്ടായിരുന്ന ഡെൽറ്റ വൈറസിൽ അൽപവും കൂടെ വ്യത്യാസം വന്ന് ഡെൽറ്റ പ്ലസ്. ഡെൽറ്റാ പ്ലസ് കൂടുതൽ പെട്ടെന്ന് പകരാൻ സാധ്യതയുണ്ടെന്ന് കാണിക്കുന്നു
കൂടുതൽപേർക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവന്നേക്കാം. മരണം കൂടുന്നോയെന്ന് സംശയലേശമന്യേ ഇനിയും തെളിയിക്കേണ്ടതായിട്ടുണ്ട്.
കൂടുതൽ പേർക്ക് ജനിതകമാറ്റ പരിശോധനകൾ നടത്തിയാൽ മാത്രമേ നമുക്ക് ഇതിൻറെ യഥാർത്ഥ എണ്ണം തിരിച്ചറിയാൻ കഴിയുകയുള്ളൂ. പക്ഷേ ഒരു കാര്യം ഉറപ്പ്. ഇതുവരെയുള്ള വാക്സിനുകൾ "ഇതും ഇതിലപ്പുറവും ചാടിക്കടന്നവർ" അതുകൊണ്ട് അതിവേഗം വാക്സിൻ എടുക്കുക. ബാക്കി രോഗപ്രതിരോധ മാർഗങ്ങൾ വീണ്ടും പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. പുതിയ ഓമനപ്പേരുമായി പഴയ വൈറസ് വരട്ടെ. മഴവില്ലിന്റെ പേരുകൾ വന്നോട്ടെ.നാം അതിവേഗം വാക്സിനെടുക്കും പ്രതിരോധം തീർക്കും
അത്രമാത്രം.
ഡോ .സുൽഫി നൂഹു
https://www.facebook.com/Malayalivartha






















