കേരളത്തിന് ഇന്ന് ആശ്വാസം... പരിശോധനയിൽ കുറവ്... മരണത്തിൽ സെഞ്ച്വറി തന്നെ... നേരിയ ആശങ്കയും!

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര്‍ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര്‍ 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്‍ഗോഡ് 495, ആലപ്പുഴ 439, കണ്ണൂര്‍ 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂര്‍ 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂര്‍ 391, കാസര്‍ഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
കൊവിഡിന്‍റെ തീവ്രതയേറിയ ഡെൽറ്റ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് ഇന്ന്മുതൽ ഒരാഴ്ച അടച്ചിടും. നേരത്തെ പറളി, പിരായിരി എന്നിവിടങ്ങളിലെ വ്യക്തികൾക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് പഞ്ചായത്തുകളും അടച്ചിട്ടിരുന്നു. ഇവർക്ക് ഡെൽറ്റ വകഭേദം ഉണ്ടായതിന്‍റെ ഉറവിടം കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ പഞ്ചായത്തും അടച്ചിടുന്നത്.
നിലവിൽ ആശങ്കയ്ക്ക് വകയില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായാണ് നടപടി എന്നാണ് ജില്ലാഭരണകൂടം വ്യക്തമാക്കുന്നത്. രോഗത്തിന്‍റെ ഉറവിടമായ വ്യക്തിയിൽ നിന്ന് നിരവധി പേർക്ക് നേരത്തെ രോഗ പകർച്ച ഉണ്ടായിട്ടുണ്ട്. പറളി, പിരായിരി പഞ്ചായത്തുകളിലെ നിരവധി ആളുകളുമായി കണ്ണാടിയിൽ ഉള്ളവർക്കും സമ്പർക്കം ഉണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
അതേസമയം, രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുമ്പോഴും കൊവിഡിൻ്റെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. രണ്ടര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തി. കൊവിഷീൽഡിനെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ നിന്ന് യൂറോപ്പ്യൻ യൂണിയൻ ഒഴിവാക്കിയത് ഇതിനിടെ ആശങ്കയായി.
ഡെൽറ്റ, ഡെൽറ്റ പ്ലസ് വകഭേദങ്ങൾക്ക് പുറമെ കൂടുതൽ വകഭേദങ്ങൾക്കെതിരെ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുണ്ടായ B.1.617.3 , B.1.617.2 , കാപ്പ എന്നിവയ്ക്കൊപ്പം b.11.318, ലാംഡ എന്നീ വകഭേദങ്ങളാണ് ഒടുവിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് വകഭേദങ്ങൾ നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് വകഭേദങ്ങൾ മറ്റു രാജ്യങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന യാത്രകൾ അനുവദിക്കുന്നതോടെ ഈ വകഭേദങ്ങളുടെ വ്യാപനം കൂടുമെന്നാണ് വിദഗ്ധരുടെ ആശങ്ക.
https://www.facebook.com/Malayalivartha






















