വീട്ടില്‍ ഡീസലൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍

തിരുവനന്തപുരത്ത് വീട്ടില്‍ ഡീസലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനത്തിലും ആത്മഹത്യ പ്രേരണയിലുമാണ് അറസ്റ്റ്. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുരേഷിനെ റിമാന്‍ഡ് ചെയ്തു.
നേരത്തെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്ത ശേഷം സുരേഷിനെ വിട്ടയച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം വിഴിഞ്ഞം പൊലീസില്‍ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്.
വീട്ടില്‍ ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം അര്‍ച്ചനയെ കണ്ടെത്തിയത്. വീട്ടില്‍വച്ച് തന്നെ അര്‍ച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മകളുടെ ഭര്‍ത്താവ് സുരേഷ് തലേദിവസം വീട്ടില്‍ ഡീസല്‍ വാങ്ങിക്കൊണ്ട് വന്നതില്‍ ദുരൂഹതയുണ്ടെന്ന് അര്‍ച്ചനയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഉറുമ്ബ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസല്‍ വാങ്ങി വച്ചതെന്നും അര്‍ച്ചനയുടെ അച്ഛന്‍ പറയുന്നു. മകളുടേത് പ്രണയവിവാഹമായിരുന്നു.
https://www.facebook.com/Malayalivartha






















