തൂക്കുപാലത്തിന്റെ കേഡറിന്റെ വിടവ് നികത്താന്‍ പാദരക്ഷ

അപകടാവസ്ഥയിലായ തൂക്കുപാലത്തിന്റെ കേഡറിന്റെ വിടവ് നികത്താന്‍ പാദരക്ഷ! അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലാണ് സംഭവം. കോണ്‍ക്രീറ്റ് ഭിത്തിയില്‍ നിന്ന് അകന്ന ഇരുമ്പ് കേഡറുകള്‍ക്കിടയിലാണ് അപകടാവസ്ഥ ഒഴിവാക്കാന്‍ ചെരുപ്പ് തിരുകിയിരിക്കുന്നത്.
ചിലര്‍ പാലത്തില്‍ കയറി അമിതമായി ഉലയ്ക്കുന്നതുമൂലം ഇരുമ്പുചുരുളിന് പലയിടത്തും തേയ്മാനം സംഭവിച്ചു. ഇരുമ്പുപലകകള്‍ പലയിടത്തും അടര്‍ന്നുമാറുകയും കൈവരിയുടെ ചില ഭാഗം പൊട്ടിത്തുടങ്ങിയിട്ടുമുണ്ട്. കാല്‍നടയാത്രക്കാര്‍ക്കു മാത്രമായി നിര്‍മിച്ച പാലത്തില്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റുകയും യാത്രക്കാരുമായി സഞ്ചരിക്കുകയും ചെയ്യുന്നു.
ഒരേ സമയം 40 പേര്‍ക്കാണ് പാലത്തിലൂടെ സഞ്ചരിക്കാന്‍ അനുമതിയുള്ളത്. പാലത്തിലൂടെയുള്ള യാത്രയും പെരിയാറിന്റെ വിദൂര കാഴ്ച്ചയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുടാതെ ജലസംഭരണിയിലെ പെരിയാര്‍ തീരത്തെ പുരാതന അയ്യപ്പക്ഷേത്രവും ഇതിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികള്‍ക്കൊപ്പം സിനിമ, സീരിയല്‍, വിവാഹ ആല്‍ബം ചിത്രീകരണ സംഘങ്ങളുടെ ഇഷ്ട ലൊക്കേഷനായും ഇവിടം മാറിയിട്ടുണ്ട്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ ഇരു പഞ്ചായത്തുകളും തയാറാകുന്നില്ല.
അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നതോടെ 100 ലധികം പേരാണ് പാലത്തില്‍ കയറുന്നത്. ഇതു നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. ഇരുമ്പുപാലത്തിന്റെ നട്ടുകള്‍ ഇളകി മാറിയ നിലയിലാണ്.
വാഹനങ്ങള്‍ പാലത്തില്‍ കയറ്റരുതെന്നു വ്യക്തമാക്കി സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിലാണ്. ബോര്‍ഡിലെ അക്ഷരങ്ങള്‍ ഇളക്കി മാറ്റിയതിനാല്‍ മുന്നറിയിപ്പ് എന്താണെന്ന് വ്യക്തമാകാത്ത സ്ഥിതിയാണ്.
ഇടുക്കി ജലസംഭരണിക്കു കുറുകെ 2012 ലാണ് തൂക്കുപാലത്തിന്റെ പണിയാരംഭിച്ചത്. കോഴിമല, അമ്പലമേട് നിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണിത്. കൊച്ചി ആസ്ഥാനമായ കേരളാ ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈയ്ഡ് എന്‍ജിനീയറിങ് കമ്പനിയാണ് 2,05,34,115 രൂപ ചെലവാക്കി ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലത്തിന്റെ പണി പൂര്‍ത്തികരിച്ചത്. 200 മീറ്റര്‍ നീളവും 1.20 മീറ്റര്‍ വീതിയും ഇതിനുണ്ട്. ഇടുക്കി ജലാശയത്തിന് കുറുകെ പണിതിരിക്കുന്ന ഈ പാലം ദൃശ്യഭംഗികൊണ്ടും നിര്‍മാണ വൈദഗ്ധ്യം കൊണ്ടും ഏവരെയും ആകര്‍ഷിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















