അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി... ചോദ്യം ചെയ്യലിൽ അത് വെളിപ്പെടുത്തി! തെരഞ്ഞ് പോലീസും....

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിച്ചിരുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കിയെ നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചനകള്‍ ലഭിച്ചിരുന്നു.
ഈ ഘട്ടത്തിലാണ് ഇപ്പോൾ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയതും. ഇന്നത്തെ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു നിന്നിരുന്നു. ഇതോടെ പലവിധ നിർണായ വിവരങ്ങളും പുറത്ത് വരുമെന്നാണ് കരുതുന്നത്.
അർജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജ്ജുൻ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജ്ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി.
നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
മുഖ്യപ്രതി മുഹമ്മദ് ഷെഫീഖിനായുള്ള കസ്റ്റഡിഅപേക്ഷയിൽ കേസിൽ അർജ്ജുൻ ആയങ്കിയുടെ പങ്ക് കസ്റ്റ൦സ് വ്യക്തമാക്കിയിരുന്നു. അർജുൻ ആയങ്കിക്ക് സ്വ൪ണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ കസ്റ്റംസ് റിപ്പോർട്ട് നൽകിയത്.
സ്വ൪ണ്ണക്കടത്തിയ മുഹമ്മദ് ഷഫീഖ് പിടിക്കപ്പെടുമെന്നായപ്പോൾ ഒടുവിൽ സ൦സാരിച്ചത് അ൪ജ്ജുനുമായാണ്. ഈ ഫോൺ രേഖയു൦ തെളിവായി കസ്റ്റ൦സ് കോടതിയിൽ ഹാജരാക്കി. തുട൪ന്ന് മുഹമ്മദ് ഷെഫീഖിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയിൽ
അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ആയങ്കി എത്തിയതും. കഴിഞ്ഞ ദിവസമായിരുന്നു രാമനാട്ടുകരയിൽ അഞ്ചു പേർ കാറപകടത്തിൽ കൊല്ലപ്പെട്ടത്.
ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വർണക്കടത്തിലേക്കും എത്തിയിരുന്നു. തുടർന്ന് ഇത് സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അർജുൻ ആയങ്കിയിലേക്കും എത്തുകയായിരുന്നു. കൂടാതെ, ഇതിലെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പിന്നീട് പുറത്തു വന്നിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്.
അർജുൻ ആയങ്കിയും സംഭവ ദിവസം കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാൽ, സ്വർണം വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പുറം ലോകം അറിഞ്ഞത്.
അർജുൻ ചുവന്ന സ്വിഫ്റ്റ് കാറിൽ ആയിരുന്നു എയർപോർട്ടിൽ എത്തിയിരുന്നത്. എന്നാൽ, പിന്നീട് കണ്ണൂർ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.
എന്നാൽ, ഞായറാഴ്ച മറ്റൊരിടത്ത് കാർ കണ്ടെത്തുകയും ചെയ്തു. ഡിവൈഎഫ്ഐ നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് അർജുൻ എത്തിയതെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈ വാഹന ഉടമയായ വ്യക്തിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണത്തില്‍ രണ്ടരക്കിലോ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കിയോട് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.
പലതവണ അർജുൻ ആയങ്കി കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന പരിപാടി നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എത്ര തവണ അത്തരത്തിൽ സ്വർണം തട്ടിയെടുത്തിട്ടുണ്ട്, സംഘത്തിൽ ആയങ്കിയെ കൂടാതെ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യങ്ങളിൽ ചോദ്യം ചെയ്യലിലൂടെ ലഭിച്ചു എന്നാണ് കരുതുന്നത്.
ഇത്തരത്തിൽ, അർജുൻ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, സിപിഎം നേതാക്കൾക്കൊപ്പം അർജുൻ ആയങ്കി നിൽക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha






















