'52 വെട്ട് വെട്ടി, കൊന്നത് ആകാശ്'! മറ്റൊരു കൊലപാതകം വെളിപ്പെടുത്തി കെ. സുരേന്ദ്രന്‍... സിപിഎം ഇതിന് മറുപടി പറയുമോ?
സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോൾ തീർത്തും പ്രതിരോധത്തിലായിരിക്കുകയാണ്. അർജുൻ ആയങ്കിയുടെ അറസ്റ്റും തൊട്ട് പിന്നാലെ പാർട്ടി വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പഴിയും ഒക്കെ കേട്ട് ആകെ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്. ഈയൊരു സമയത്താണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മറ്റൊരു വിവാദ പ്രസ്താവനയും. ശരിക്കും ഇവയെല്ലാം പാർട്ടിയെ പ്രതിരോധത്തിലാക്കും എന്നുള്ള കാര്യം ഉറപ്പാണ്.
തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയത് ആകാശ് തില്ലങ്കേരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിനീഷിനെ 52 വെട്ട് വെട്ടിയാണ് ആകാശ് കൊന്നതെന്നും അന്ന് സംരക്ഷിച്ചത് എകെജി സെന്ററാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ആകാശ് തില്ലങ്കേരി 2014 മുതല്‍ 2017 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഇക്കാര്യം അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ സെക്രട്ടറിയും നിഷേധിക്കുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കെ സുരേന്ദ്രന്‍ പവെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ”ആകാശ് തില്ലങ്കേരി 2014 മുതല്‍ 2017 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ സെക്രട്ടറിയും ഇക്കാര്യം നിഷേധിക്കുമോ. രണ്ട് കൊലപാതകങ്ങള്‍ പാര്‍ട്ടി പറഞ്ഞിട്ട് നടത്തിയിട്ടുണ്ട്.
നിങ്ങള്‍ ഷുഹൈബിന്റെ കൊലപാതകം മാത്രമേ പറയുന്നുള്ളൂ. അതിന് അപ്പുറത്ത് മറ്റൊരു കൊലപാതകം ഉണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ്. തില്ലങ്കേരിയിലെ വിനീഷിന്റെ കൊലപാതകം. വിനീഷിനെ 52 വെട്ട് വെട്ടി കൊന്നത് ആകാശ് തില്ലങ്കേരിയാണ്. അന്ന് സംരക്ഷിച്ചത് എകെജി സെന്ററാണ്.
അറസ്റ്റ് ചെയ്യും വരെ എകെജി സെന്ററിലായിരുന്നു, ജാമ്യം കിട്ടിയതിന് ശേഷവും എകെജി സെന്ററിലായിരുന്നു. 2017ലാണ് അയാള്‍ എകെജി സെന്ററില്‍ നിന്ന് അയാള്‍ മാറിയത്. അര്‍ജുന്‍ ആയങ്കിയും ആകാശും നടത്തിയ ക്വട്ടേഷനുകളെക്കുറിച്ച് എംവി ജയരാജന് അറിയാമായിരുന്നു.
എന്തേ പൊലീസില്‍ പരാതി നല്‍കിയില്ല. കേന്ദ്രനേതാക്കള്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്കൊപ്പമുള്ള ആകാശിന്റെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്. എന്താണ് ക്വട്ടേഷന്‍ സംഘവുമായി ഇവര്‍ക്കുള്ള ബന്ധം.”
അതേസമയം, കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അർജുന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെയാണ് അർജുൻ ചോദ്യംചെയ്യലിനു കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പം എത്തിയ അർജുനെ പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുക്കുകയായിരുന്നു.
രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിനിടയായ വാഹനാപകടവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച രണ്ടരക്കിലോ സ്വര്‍ണവും തമ്മിലുള്ള ചങ്ങലക്കൊളുത്താണ് അര്‍ജുന്‍ ആയങ്കി. 2.33 കിലോ സ്വര്‍ണവുമായി പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കിന്‍റെ മൊഴിയില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് പുറത്തു വന്നത്. എത്തിച്ച സ്വര്‍ണം കൊടുവള്ളി സംഘത്തിന്‍റേതായിരുന്നെങ്കിലും അര്‍ജുന് കൈമാറാനായിരുന്നുവെന്ന് ഷെഫീക്കിന്‍റെ മൊഴിയിലുണ്ട്.
സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്നാണ് ഷഫീഖിന്റെ വെളിപ്പെടുത്തൽ. കാരിയറായി പ്രവർത്തിച്ച ഷഫീഖിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇയാളെ കോടതി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു.
https://www.facebook.com/Malayalivartha