സിബി മരിച്ചത് സഹോദരിയെ കടന്ന് പിടിക്കാന്‍ ശ്രമിക്കുന്നത് കണ്ട പതിനാറുകാരന്റെ മര്‍ദ്ദനമേറ്റോ? പോലീസ് മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍, ഇന്ന് കോട്ടയത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

തന്റെ അമ്മയോ പെങ്ങളെയോ ആരെങ്കിലും കയറി പിടിക്കാന്‍ ശ്രമിച്ചാല്‍ പതിനാറ് വയസുകാരനല്ല ബുദ്ധിയും തിരിച്ചറിവുമുള്ള ആരും പ്രതികരിക്കും. അത് തന്നെയാണ് കോട്ടയത്തും സംഭവിച്ചത്. കസ്റ്റഡിയില്‍ മരിച്ച സിബിക്ക് മര്‍ദ്ദനമേറ്റത് പതിനാറുകാരനില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം സിബി അമല്‍ എന്ന പതിനാറുകാരനുമായി വഴക്കുണ്ടാക്കിയിരുന്നു. തന്റെ അമ്മയെയും പെങ്ങളെയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും മദ്യപിക്കാന്‍ ക്ഷണിക്കുകയും പെങ്ങളെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാണ് അമല്‍ സിബിയെ മര്‍ദ്ദിച്ചത്. സംഭവ സമയം സിബി മദ്യലഹരിയിലായിരുന്നു. സംഭവ ശേഷം സിബിക്കെതിരെ പതിനാറുകാരനും അമ്മയും കൂടി മരങ്ങാട്ട് പള്ളി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.
മരങ്ങാട്ടുപള്ളി ആശുപത്രി പരിസരത്തുനിന്നാണ് മദ്യലഹരിയില്‍ സിബിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സിബിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പതിനാറുകാരന്റെ മര്‍ദ്ദനത്തിലാണ് സിബി മരിക്കാനിടയായതെന്നും കസ്റ്റഡിയിലെടുക്കുബോള്‍ മര്‍ദ്ദനമേറ്റ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും പോലീസ് പറയുന്നു. മാത്രമല്ല സിബിയുടെ അച്ഛന്‍ കാണാന്‍ വന്നപ്പോള്‍ അച്ഛനോട് സംസാരിച്ചെന്നും ഭക്ഷണം ആവശ്യപ്പെട്ടുവെന്നും പോലീസ് പറയുന്നു, എന്നാല്‍ പെട്ടന്നാണ് ലോക്കപ്പില്‍ ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ തന്നെ അശുപത്രിയിലെത്തിക്കുകയും തലക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു.എന്നാല്‍ ആന്തരിക രക്തസ്രാവം മരണത്തിലെത്തിക്കുകയായിരുന്നു.
പൊലീസ് സിബിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും കണ്ടവരുണ്ട്. അയല്‍വാസിയുടെ മര്‍ദ്ദനമേറ്റാണ് തലയ്ക്ക് പരിക്കേറ്റതെങ്കില്‍ സിബിയെ അന്നുതന്നെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതെന്തെന്ന ചോദ്യത്തിന് പൊലീസ് മറുപടി നല്‍കുന്നില്ല. പൊലീസ് സ്‌റ്റേഷന് പിറകില്‍ മഴ നനഞ്ഞ് അബോധാവസ്ഥയില്‍ കിടന്നിരുന്ന സിബിയുടെ തല തോര്‍ത്തുമ്പോള്‍ മുറിപ്പാടുകളൊന്നും കണ്ടിരുന്നില്ലെന്നാണ് മാതാവ് ലീല പറയുന്നത്. സിബിയെ പൊലീസ് ജീപ്പിന് പിറകിലേക്ക് എടുത്തെറിയുന്നതും മര്‍ദ്ദിക്കുന്നതും കണ്ടെന്നാണ് സുഹൃത്ത് അപ്പച്ചന്റെ മൊഴി. അടുത്ത ദിവസം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആസന്ന നിലയിലായിരുന്നു സിബി.
എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദനത്തിനിടയായിട്ടുണ്ടെന്ന് സാക്ഷികളും പറയുന്നു. എന്നാല്‍ സംഭവം വിവാദമായിനെ തുടര്‍ന്ന് എസ് ഐയെ സസ്‌പെന്റ് ചെയ്തു.സംഭവ്തില്‍ പ്രതിഷേതിച്ച് ഇന്ന് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. ഇന്നലെ സിബിയുടെ മൃതദേഹവുമായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കലക്ടറും ഐജിയും സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപരോധം അവസാനിപ്പിച്ചത്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് വൈദ്യപരിശോധന നടത്തിയിരുന്നെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. ഇനി ഏത് പ്രതിയെ പിടിച്ചാലും വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന നിര്‍ദ്ദേശവും ഡിജിപി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















