അവസാനം ആ ദുരന്ത വാര്‍ത്തയെത്തി; പാലക്കാട് റെയില്‍വേ ട്രാക്കില്‍ കിടന്നത് കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളുടെ ജഡം തന്നെ

ഏറെ ദു:ഖിപ്പിക്കുന്ന ആ ദുരന്ത വാര്‍ത്തയെതത്തി. കോന്നിയില്‍ നിന്നു കഴിഞ്ഞ ദിവസം കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹം പാലക്കാട്ട് റെയില്‍വെ ട്രാക്കില്‍ നിന്നു കണ്ടെത്തി. ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര ആര്‍.നായര്‍, തേക്കുതോട് പുത്തന്‍പറമ്പില്‍ വീട്ടില്‍ സുജാതയുടെ മകള്‍ എസ്. രാജി എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഐരവണ്‍ തോപ്പില്‍ ലക്ഷം വീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടോടെയാണ് സംഭവം. മങ്കരലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് പേരൂര്‍ പൂക്കാട്ടുകുന്ന് റയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. മരിച്ച ഒരു കുട്ടിയുടെ കൈവെള്ളയില്‍ ആതിര ആര്‍ നായര്‍, തിരുമല വീട്, ഐരവന്‍ പിഒ, കോന്നി, പത്തനംതിട്ട എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ട്രെയിനില്‍ നിന്നു താഴേക്കു വീണാണ് അപകടമെന്നും അതല്ല, ട്രെയിനിനു മുന്നിലേക്കു എടുത്തു ചാടിയതാണെന്നും രണ്ടു വാദങ്ങള്‍ ഉയരുന്നുണ്ട്. യാത്രക്കാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം പൊലീസില്‍ അറിയിച്ചത്.
മരിച്ച ഒരു കുട്ടിയുടെ കൈവെള്ളയില്‍ ആതിര ആര്‍.നായര്‍, തിരുമല വീട്, ഐരവന്‍ (പിഒ), കോന്നി, പത്തനംതിട്ട എന്ന് എഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ കോന്നിയില്‍ കാണാതായ കുട്ടികളാണ് ഇവരെന്ന സംശയം ഉയര്‍ന്നത്. ഇത് പൊലീസ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
ഈ മാസം പത്തിനാണ് പെണ്‍കുട്ടികളെ കോന്നിയില്‍ നിന്നു കാണാതായത്. ഹൈസ്‌കൂള്‍ കാലം മുതല്‍ ഒന്നിച്ചു പഠിച്ചിട്ടുള്ള അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. സ്‌കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ കോന്നി പൊലീസ് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് ആത്മഹത്യാ വാര്‍ത്ത എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















