മരങ്ങാട്ടുപള്ളിയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം മരങ്ങാട്ടുപള്ളിയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിമയസഭയില്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധന നടത്തണമെന്ന വ്യവസ്ഥ പൊലീസ് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സംഭവത്തില്‍ ആരേയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. സിബിയുടെ മരണവുമായി ബന്ധപ്പെട്ട് മരങ്ങാട്ടുപള്ളി എസ്.ഐ:ജോര്‍ജ് കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റയില്‍ എടുക്കുന്‌പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തെ കുറിച്ച് െ്രെകംബ്രാഞ്ച് എസ്.പി: എന്‍.രാമചന്ദ്രന്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















