കവിയൂര്‍ പീഡന കേസ്,അനഘയെ അച്ഛന്‍ നാരായണന്‍ നന്പൂതിരി പീഡിപ്പിച്ചുവെന്ന സി.ബി.ഐയുടെ കണ്ടെത്തലും കോടതി തള്ളി

കവിയൂര്‍ പീഡന കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച മൂന്നാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടും തിരുവനന്തപുരം സി.ബി.ഐ കോടതി തള്ളി. സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അനഘയെ അച്ഛന്‍ നാരായണന്‍ നന്പൂതിരി പീഡിപ്പിച്ചുവെന്ന സി.ബി.ഐയുടെ കണ്ടെത്തലും കോടതി തള്ളി. നാരായണന്‍ നന്പൂതിരി പീഡിപ്പിച്ചു എന്നതിന് സാഹചര്യ തെളിവുകള്‍ പോലും ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ ഈ നിലപാടില്‍ സി.ബി.ഐ എങ്ങനെയാണ് ഉറച്ചു നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. ആരോപണങ്ങളെ കുറിച്ച് സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ സി.ബി.ഐയുടെ അന്വേഷണം പ്രഹസനമായി മാറിയതായി കോടതി വിമര്‍ശിച്ചു. പീഡനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സി.ബി.ഐ ആത്മാര്‍ത്തമായി ശ്രമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















