ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ വൈദ്യുത നിരക്കില്‍ ഇളവ് നല്‍കി സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ വൈദ്യുത നിരക്കില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. വാണിജ്യ ഉപഭോക്താക്കള്‍ക്ക് മെയ് മാസത്തെ ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയേറ്ററുകള്‍ക്ക് മെയ് മാസത്തെ വൈദ്യുതി ഫിക്‌സഡ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി വരുന്ന തുക അടയ്ക്കാന്‍ മൂന്ന് പലിശ രഹിത തവണകള്‍ അനുവദിക്കും. പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 20 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു സൗജന്യം. പ്രതിമാസം 50 യൂണിറ്റ് ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കണക്ടട് ലോഡ് വ്യത്യാസമില്ലാതെ ഇളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ഇളവ്.
https://www.facebook.com/Malayalivartha
























