കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു; സംഭവം കൊട്ടാരക്കരയിൽ

രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം. വീട്ട് മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കെ പാമ്ബ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷ് ആര്‍ച്ച ദമ്ബതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്. എ. ടിയിലും കുട്ടിയെ എത്തിച്ചു. എന്നാല്‍ രാത്രി 8 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















