ഫേസ്ബുക്കിലൂടെ സൂചന നല്‍കി അവര്‍ യാത്രയായത് ആര്‍ക്കും കണ്ടുപിടിക്കാനാകാത്ത ലോകത്തേയ്ക്ക്... കണ്ണീരോടെ കൂട്ടുകാരികള്‍

ഒറ്റപ്പാലത്തിനടുത്ത് പൂക്കാട്ടുകുന്നില്‍ റെയില്‍വേ ട്രാക്കിനു സമീപം മരിച്ച നിലയില്‍ കണ്‌ടെത്തിയ രണ്ടു പെണ്‍കുട്ടികളും കോന്നിയില്‍ നിന്നും കാണാതായവര്‍ തന്നെയെന്ന് സ്ഥിരീകരിച്ചതോടെ കണ്ണീര്‍ക്കയമായി കോന്നി. തങ്ങളുടെ പൊന്നേമനകള്‍ക്ക് ഇങ്ങനൊരു അത്യാപത്തുണ്ടാകുമെന്ന് രക്ഷിതാക്കള്‍ മനസില്‍ പോലും കരുതിയിരുന്നില്ല.
മൂന്നു പെണ്‍കുട്ടികളെ ഒന്നിച്ച് കാണാതായപ്പോള്‍ ഒന്നിന് ഒന്ന് തുണയുണ്ടെന്ന് കരുതി ആശ്വസിക്കുകയായിരുന്നു അവര്‍. എന്നാല്‍ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. അവളാകട്ടെ അത്യാസന്ന നിലയിലും. ഈ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില അതീവ ഗുരുതരമായതിനാല്‍ കുട്ടിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ചെറുതിലേ മുതല്‍ എല്ലാക്കാര്യത്തിലും ഒന്നിച്ചായിരുന്നു ഇവര്‍. പഠിത്തത്തിലും ഇവര്‍ മുമ്പില്‍ തന്നെ. അതുകൊണ്ട് തന്നെ അധ്യാപകര്‍ക്കും മറ്റ് കുട്ടികള്‍ക്കും ഇവരെ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ഇവരെ കാണാതായതോടെ പലരും വേദനിച്ചു. അവരുടെ ഫേസ്ബുക്കില്‍ അവസാനമായി ഇട്ട മെസേജ് കണ്ട് പലരും ഞെട്ടി. ജീവനൊടുക്കാന്‍ പോകുന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു ആ മെസേജ്. ഈ മെസേജ് പോലീസും കണ്ടെടുത്തിട്ടുണ്ട്.
കോന്നി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ആതിര, രാജി എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് മൂന്നംഗ സംഘം വീട്ടില്‍ നിന്നും അപ്രത്യക്ഷരായത്. ഇവര്‍ ചെങ്ങന്നൂരില്‍ നിന്നും ട്രെയിന്‍ കയറുന്നത് ചിലര്‍ കണ്ടുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോന്നി പോലീസ് വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഞായറാഴ്ച ഇവരെ ഐലന്‍ഡ് എക്‌സ്പ്രസില്‍ കൊച്ചിയില്‍ കണ്ടതായും പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പെണ്‍കുട്ടികളെ പോലീസിന് പിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയിലും പൂക്കാട്ടുകുന്നില്‍ കണ്ടെത്തുകയായിരുന്നു.
വിവരം അറിഞ്ഞ് കോന്നി സിഐ ബി.എസ്.സജിമോന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ഒറ്റപ്പാലത്ത് എത്തി. ഇവരെത്തിയാണ് മരിച്ചത് കാണാതായ കുട്ടികള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















