പുറത്താക്കിയ നടപടി ചോദ്യംചെയ്ത് റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കോണ്‍വന്റില്‍ നിന്നും പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഹൈക്കോടതിയെ അറിയിച്ചു. റോമില്‍ നിന്നും ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരെവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍വന്റില്‍ നിന്നും പുറത്താക്കാനാവില്ലന്നും അവര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല കാനോനിക നിയമമെന്നും തന്റെ മാലികാവകാശങ്ങളെ ഹനിക്കുന്ന ഉത്തരവുകള്‍ക്ക് ഇന്ത്യയില്‍ നിലനില്‍പ്പില്ലന്നും സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ചി മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോണ്‍വന്റില്‍ നിന്നും തന്നെ പുറത്താക്കുന്നതിനെതിരെ സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും സത്യവാങ്മൂലത്തില്‍ വിശദികരിച്ചു.
എന്നാല്‍ റോമില്‍ നിന്നും ലൂസി കളപ്പുരയെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും ഇത് അന്തിമമാണന്നും ഇറ്റാലിയന്‍ ഭാഷയിലുള്ള ഉത്തരവിന്റെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കി എഫ്‌സി കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ വാദിച്ചു. പുറത്താക്കപ്പെട്ട വ്യക്തിക്ക് കോണ്‍വന്റില്‍ തുടരാന്‍ അവകാശമില്ലന്നും സിവില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി കഴിഞ്ഞതായും മദര്‍ സുപ്പീരിയര്‍ അറിയിച്ചു.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് കോടതി നിര്‍ദ്ദേശപ്രകാരം സംരക്ഷണം നല്‍കി വരുന്നതായി സര്‍ക്കാര്‍ വിശദികരിച്ചു. താമസസ്ഥലം ഏതെന്ന് പരിഗണിക്കാതെ എല്ലാവിധ സംരക്ഷണവും നല്‍കാന്‍ പോലീസ് തയ്യാറാണന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ പിപി താജുദ്ദീന്‍ വ്യക്തമാക്കി. സിസ്റ്റര്‍ ഇതുവരെ നല്‍കിയ എല്ലാ പരാതികളിലും പോലീസ് നിയമാനുസൃത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കോണ്‍വെന്റും പരിസരവും വെള്ളമുണ്ട പോലീസിന്റെ നിരീക്ഷണത്തിലാണന്നും പോലീസ് ബീറ്റ് ശക്തിപ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു.
പോലീസ് സംരക്ഷണം തേടി സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് രാജാവിജയരാഘവന്‍ പരിഗണിച്ചത്. ക്രമസമാധാനനില ഉറപ്പ് വരുത്താനും ആവശ്യമെങ്കില്‍ പോലിസ് സംരക്ഷണം നല്‍കാനും കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























