സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘം അറസ്റ്റിൽ; യുവാക്കൾ പിടിയിലായത് പോലീസ് പരിശോധനയ്ക്കിടെ

സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടില്‍ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടില്‍ എം.കെ. അബുതാഹിര്‍ (19), കാഞ്ഞങ്ങാട് ആവിയില്‍ മണവാട്ടി വീട്ടില്‍ മുഹമ്മദ് നിയാസ് (22) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ മമ്ബുറത്തുവെച്ച് 17കാരിയായ പെണ്‍കുട്ടിയോടൊപ്പം ഇവര്‍ കാറില്‍ വണ്‍വേ തെറ്റിച്ച് പോലീസിന് മുന്നില്‍ പെടുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് നിയാസും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും പ്രണയത്തിലാണെന്നും ചെമ്മാട് വാടകക്കെടുത്ത മുറിയിലേക്ക് പോവുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നിയാസിന്റെ സുഹൃത്തുക്കളാണെന്നും പോലീസ് അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ ഉപയോഗിക്കുമ്ബോഴാണ് പെണ്‍കുട്ടി നിയാസുമായി ബന്ധപ്പെടാറുള്ളതെന്നും കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്ക് മറ്റ് പെണ്‍കുട്ടികളുമായി ബന്ധമുള്ളതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























