സംസ്ഥാനത്ത് കൊവിഡ് വ്യാപനനിരക്ക് പത്തു ശതമാനത്തില്‍ കുറയുന്നില്ല.... ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍.... ടി.പി.ആര്‍ 18 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍... വ്യാപന നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള മേഖലകളില്‍ മാത്രം ഇളവുകള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനനിരക്ക് പത്തു ശതമാനത്തില്‍ കുറയുന്നില്ല.... ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍.... ടി.പി.ആര്‍ 18 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍... വ്യാപന നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള മേഖലകളില്‍ മാത്രം ഇളവുകള്‍.
സംസ്ഥാനത്ത് കൊവിഡ് വ്യാപനനിരക്ക് പത്തു ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തില്‍ അധിക ഇളവുകള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.അതേസമയം കൊവിഡ് മൂലമുള്ള മരണങ്ങളില്‍, മൃതദേഹം വീട്ടിലെത്തിച്ച് ബന്ധുക്കള്‍ക്ക് കാണാനും മതാചാര ചടങ്ങുകള്‍ക്കുമായി ഒരുമണിക്കൂര്‍ അനുവാദമുണ്ടാകും.
കൊവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഇന്നലെ കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടി.പി.ആര്‍ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) അടിസ്ഥാനമാക്കി നാളെ മുതല്‍ അടുത്ത ബുധന്‍ വരെയുള്ള ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയിട്ടുണ്ട്. ടി.പി.ആര്‍ 18 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആയിരിക്കും. വ്യാപന നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള മേഖലകളില്‍ മാത്രമാണ് കൂടുതല്‍ ഇളവുകള്‍.
സംസ്ഥാനത്ത് പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ക്വാറന്റൈന്‍ മാനദണ്ഡങ്ങളും കര്‍ശനമാക്കി. വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ എല്ലാവരും ക്വാറന്റൈനിലാകണം. ലംഘിച്ചാല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കും.
നാളെ മുതല്‍ നിയന്ത്രണം ഇങ്ങനെവിഭാഗം: എടി.പി.ആര്‍: 0- 6തദ്ദേശ സ്ഥാപനം: 165 കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കടകള്‍ ദിവസവും തുറക്കാം സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ നടത്താം
വിഭാഗം: ബിടി.പി.ആര്‍: 6- 12തദ്ദേശസ്ഥാപനം: 473 ഭാഗിക നിയന്ത്രണം, അവശ്യവസ്തു കടകള്‍ എല്ലാ ദിവസവും മറ്റു കടകള്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രം ഓട്ടോ സര്‍വീസ് നടത്താം
വിഭാഗം: സി.ടി.പി.ആര്‍: 12- 18തദ്ദേശ സ്ഥാപനം: 316 ലോക്ക് ഡൗണ്‍ ആയിരിക്കും അവശ്യവസ്തു കടകള്‍ മാത്രം തുറക്കാം മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം.
വിഭാഗം: ഡിടി.പി.ആര്‍.18ന് മുകളില്‍തദ്ദേശ സ്ഥാപനം :80 ട്രിപ്പിള്‍ ലോക്ക് ഡൗണ്‍യാത്രാ നിയന്ത്രണം അന്തര്‍സംസ്ഥാന യാത്രികര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം എയര്‍പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും, ചെക്ക്പോസ്റ്റിലും കര്‍ശന പരിശോധന ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ കര്‍ശന നടപടി തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ് ഓടിക്കാം.
"
https://www.facebook.com/Malayalivartha

























