അമ്മയോടും ചെറിയമ്മയോടും ഒപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ചു വയസുകാരി മുങ്ങിത്താഴ്ന്നതു കണ്ട് നിലവിളിച്ച് അമ്മയും ചെറിയമ്മയും ..രക്ഷിക്കാനുള്ള ശ്രമം വിഫലമായി...നാട്ടുകാര്‍ എത്തിയപ്പോഴേക്കും മുങ്ങിത്താഴ്ന്നു, കുഞ്ഞിന്റെ മരണവാര്‍ത്ത ആ ഗ്രാമത്തെ തീരാദുഖത്തിലാഴ്ത്തി, മകളെ ഒരു നോക്കു കാണാനായി .....

അമ്മയും ചെറിയമ്മയും കുളത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ അഞ്ചുവയസ്സുകാരിയും കൂടെ കൂടി. വളരെയേറെ സന്തോഷത്തോടെയാണ് അവരുടെ കൂടെ കുളിക്കാനായി പോയത്. പക്ഷെ ആ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായിത്തീര്‍ന്നു.
അമ്മയോടും ചെറിയമ്മയോടും ഒപ്പം കുളത്തില്‍ കുളിക്കാനായി ഇറങ്ങിയ അഞ്ചു വയസുകാരി മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട വേളുക്കര നടവരമ്ബ് പടുതലപ്പറമ്പില്‍ ശ്രീജിത്തിന്റെയും ആതിരയുടെയും മകള്‍ ഇതള്‍ ആണ് മരിച്ചത്. രാവിലെയാണ് സംഭവം നടന്നത്.
വീടിന് 300 മീറ്റര്‍ മാത്രം അകലെയുള്ള വട്ടത്തിച്ചിറ കുളത്തിലായിരുന്നു അപകടം നടന്നത്. കുട്ടിയെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
നാട്ടുകാര്‍ എത്തിയപ്പോഴേക്കും കുട്ടി മുങ്ങിത്താഴ്ന്നിരുന്നു. ഇരിങ്ങാലക്കുട ഗ്രാമത്തെ തീരാദുഖത്തിലാക്കി ഇതളിന്റെ മരണം. ഒന്നര വയസുള്ള പാര്‍വതി സഹോദരിയാണ്.
ശ്രീജിത് കുവൈറ്റ് പ്രവാസിയാണ്. മരണവാര്‍ത്തയറിഞ്ഞ ശ്രീജിത് നാട്ടിലേയ്ക്ക് യാത്രതിരിച്ചിട്ടുണ്ട്. എങ്ങനെ പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ നാട്ടുകാരും ബന്ധുക്കളും .
"
https://www.facebook.com/Malayalivartha

























