എല്ലാം മണിമണിയായി... സിബിഐയേക്കാളും ബുദ്ധിയോടെ അന്വേഷണം തെളിയിക്കാനുറച്ച് പോലീസ്; ഡമ്മി ഉപയോഗിച്ച് പരിശോധന, രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു; വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്ത കാര്യങ്ങളുമെല്ലാം ഒന്നൊന്നായി ചികഞ്ഞ് പരിശോധിച്ചു

സംസ്ഥാന പോലീസിനെ സംബന്ധിച്ച് വിസ്മയയുടെ മരണത്തിന്റെ ദുരൂഹത നീക്കേണ്ടത് അഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്. അന്വേഷണം മറ്റ് ഏജന്‍സികളിലേക്ക് പോകാതിരിക്കാന്‍ ഏറെ അധ്വാനിക്കുകയാണ്. എത്രയും വേഗം കുറ്റം തെളിയിക്കുക എന്നതാണ് പോലീസിന് മുമ്പിലുള്ള വഴി.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. പ്രതി കിരണ്‍കുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ഡമ്മി ഉപയോഗിച്ച് സംഭവം പുനരാവിഷ്‌കരിച്ചത്. വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.
വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചുകാണിച്ചു. ഇതെല്ലാം പോലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പോലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
ചൊവ്വാഴ്ച രാവിലെ കിരണ്‍കുമാറുമായി പോരുവഴിയിലെ എസ്.ബി.ഐ. ശാഖയിലാണ് പോലീസ് സംഘം ആദ്യം തെളിവെടുപ്പ് നടത്തിയത്. ഇവിടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 42 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വിസ്മയയും കിരണും ഒരുമിച്ചെത്തിയാണ് സ്വര്‍ണം ലോക്കറില്‍വെച്ചത്. ഇതിനുശേഷം സ്വര്‍ണം ലോക്കറില്‍നിന്നെടുത്തിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ബാങ്കിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് കിരണ്‍കുമാറിന്റെ വീട്ടില്‍ തെളിവെടുപ്പും ശാസ്ത്രീയ പരിശോധനയും നടത്തിയത്. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇതിനുവേണ്ടിയാണ് ശാസ്ത്രീയപരിശോധനകള്‍ നടത്തിയതെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടോടെ കിരണിനെ പന്തളത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തും. വിവാഹത്തിന് മുമ്പ് ഇവിടെവെച്ച് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് കിരണ്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇവിടെയും തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനിച്ചത്.
അതിനിടെ, വിസ്മയയെ താന്‍ അഞ്ച് തവണ മര്‍ദിച്ചതായി കിരണ്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിസ്മയ മരിച്ചദിവസം മര്‍ദിച്ചിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. തികച്ചും നിര്‍വികാരനായാണ് പ്രതി സ്വന്തം വീട്ടിലടക്കം തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ച വരെയാണ് കിരണിന്റെ കസ്റ്റഡി കാലാവധി. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടുദിവസം കൂടി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയുണ്ട്.
മൂന്നുദിവസത്തേക്കാണ് കിരണിനെ കസ്റ്റഡിയില്‍വിട്ടത്. ഇന്ന് വൈകീട്ട് തിരികെ ഹാജരാക്കണം. ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തു. അതിന് ശേഷം കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാര്‍ഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടില്‍പ്പോയി മടങ്ങുമ്പോള്‍ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയും വഴക്കായി. കിരണ്‍ മര്‍ദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി തെളിവെടുത്തത്.
ചൊവ്വാഴ്ച കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തില്‍ എത്തിച്ച് തെളിവെടുപ്പുനടത്തും. കിരണിന്റെ സാന്നിധ്യത്തില്‍ സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്യും.
"
https://www.facebook.com/Malayalivartha
























