ഇത്തവണ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കില്ല...

ഈ വര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരീക്ഷ കമ്മിഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
കഴിഞ്ഞ അദ്ധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ കലാ, കായിക മേളകള്‍ ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. മുന്‍ വര്‍ഷങ്ങളിലെ പ്രകടനം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന് എസ്.സി.ഇ.ആര്‍.ടി ശുപാര്‍ശ നല്‍കിയിരുന്നു.
എന്നാല്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് വേണ്ടെന്ന് തീരുമാനിച്ചത്.
അതേസമയം എസ്.എസ്.എല്‍.സി, പ്ലസ് ടു ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 28ന് ആരംഭിക്കും. ജൂലൈ 15നകം പൂര്‍ത്തിയാകും.
ജൂലൈ മൂന്നാംവാരം എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രസിദ്ധീകരിക്കാനാകും. ജൂലൈ അവസാനമോ ആഗസ്റ്റ് ആദ്യമോ പ്ലസ് ടു ഫലവും പ്രസിദ്ധീകരിക്കാനാകും.
https://www.facebook.com/Malayalivartha

























