മുത്തച്ഛനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു, വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കള്‍

മുത്തച്ഛനോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടര വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണിഭവനത്തില്‍ രതീഷ് ആര്‍ച്ച ദമ്പതികളുടെ ഏക മകള്‍ നീലാംബരിയാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടിന് ആര്‍ച്ചയുടെ അച്ഛന്‍ ശ്രീജയനൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഫോണ്‍ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. വീണ്ടും നോക്കിയപ്പോള്‍ ഒരു പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നതു കണ്ടു.
കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം എസ്എടിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
റസ്റ്റോറന്റ് ജീവനക്കാരനാണ് രതീഷ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha























